Latest NewsKeralaNews

ബിനോയ് അവിടെ കിടക്കട്ടെ. നാട്ടിലേയ്ക്ക് ഇപ്പോള്‍ ഓടി എത്തിയിട്ട് അവന് പ്രത്യേകിച്ച്‌ ആവശ്യങ്ങള്‍ ഒന്നുമില്ല : ബിനീഷ് കോടിയേരി

തിരുവനന്തപുരം : ദുബായിലെ ജാസ് ടൂറിസം കമ്പനിയുമായുള്ള കേസിൽ 1.72 കോടി രൂപ മാത്രമാണ് കൊടുക്കാനുള്ളതെന്ന് ബിനോയ് കോടിയേരിയുടെ സഹോദരൻ ബിനീഷ് കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു. ബിനോയിക്ക് യാത്രവിലക്കുണ്ടെന്ന് സ്ഥിരീകരിച്ച ബിനീഷ്,​ നാട്ടിലേയ്ക്ക് ഇപ്പോള്‍ ഓടി എത്തിയിട്ട് അവന് പ്രത്യേകിച്ച്‌ ആവശ്യങ്ങള്‍ ഒന്നുമില്ലെന്നും മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി.

എന്നാല്‍, 13 കോടിരൂപയാണ് ബിനോയ് നല്‍കാനുള്ളത് എന്ന വാര്‍ത്ത തെറ്റാണെന്നും ഒരു കോടി 72 ലക്ഷം രൂപ മാത്രമാണ് നല്‍കാനുള്ളതെന്നും ബിനീഷ് കോടിയേരി മാധ്യമങ്ങളോട് പ്രതികരിച്ചു. ബിനോയ് അവിടെ കിടക്കട്ടെ. ബിനോയിക്കെതിരെ ദുബായില്‍ സിവില്‍ കേസ് എടുത്തതോടെയാണ് ചെക്ക് കേസില്‍ യാത്ര വിലക്ക് നിലവില്‍ വന്നത്. ദുബായിലെ ജാസ് ടൂറിസത്തിന്റെ പരാതിയിലാണ് ഇപ്പോള്‍ നടപടി ഉണ്ടായിരിക്കുന്നത്.

കേരളത്തിലേക്ക് തിരിച്ചുവരാന്‍ ശ്രമിച്ച ബിനോയിയെ ദുബായ് വമാനത്താവളത്തില്‍ തടയുകയായിരുന്നു. ബിനോയിക്കെതിരെ ദുബായില്‍ കേസ് ഇല്ലെന്ന് പറഞ്ഞിട്ടില്ല എന്നു മാത്രമല്ല, കേസുണ്ട് എന്ന് ആദ്യം തന്നെ പറഞ്ഞിട്ടുള്ളതാണെന്നും ബിനീഷ് പറഞ്ഞു. ഞാനും സഹോദരനും പ്രായപൂര്‍ത്തിയായവരാണ്. അതുകൊണ്ടു തന്നെ ഞങ്ങള്‍ ചെയ്യുന്ന നല്ല കാര്യങ്ങളുടെയും മോശം കാര്യങ്ങളുടെയും ഫലം അനുഭവിക്കേണ്ടതും ഞങ്ങള്‍ തന്നെയാണ്. പാര്‍ട്ടി സെക്രട്ടറി ആയതുകൊണ്ട് ഞങ്ങളുമായി ബന്ധപ്പെട്ട സംഭവങ്ങളിലേയ്ക്ക് അച്ഛനെ വലിച്ചിഴയ്ക്കുരുതെന്നും ബിനീഷ് പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button