വാഷിംഗ്ടണ്‍: അമേരിക്കയില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു., 138 പേര്‍ക്ക് പരിക്കേറ്റതായി സ്ഥിരീകരിക്കാത്ത വിവരങ്ങള്‍ ഉണ്ട്.സൗത്ത് കരോളിനയില്‍ യാത്രാട്രെയിനും ചരക്ക് ട്രെയിനും തമ്മിലാണ് ഇടിച്ചത്. രണ്ടു ട്രാക്കില്‍ വന്ന ട്രെയിനുകളില്‍ ഒന്നിന്റെ പാളം തെറ്റിയതാണ് അപകടമുണ്ടാകാന്‍ കാരണമെന്നാണ് വിവരം. പരിക്കേറ്റവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
Post Your Comments