ശ്രീനഗര്‍•നിയന്ത്രണ രേഖയില്‍ കഴിഞ്ഞ രണ്ടുദിവസമായി ഇന്ത്യന്‍ സൈന്യം നടത്തിവരുന്ന തിരിച്ചടിയില്‍ 15 ലേറെ പാകിസ്ഥാനി സൈനികര്‍ കൊല്ലപ്പെട്ടതായി ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. ഇന്ത്യന്‍ സൈന്യത്തിന്റെ കനത്ത തിരിച്ചടിയെ തുടര്‍ന്ന് പാകിസ്ഥാന്‍ സൈന്യം പിന്‍വലിഞ്ഞതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പാകിസ്ഥാന്‍ ഭാഗത്ത് നിന്നുള്ള വെടിവെപ്പിന് ഇന്ത്യന്‍ സൈന്യം ചുട്ടമറുപടിയാണ് നല്‍കുന്നത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ 15 ലേറെ പാക്കിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. അത് പാക്കിസ്ഥാന്‍ സമ്മതിക്കുന്നു. പാകിസ്ഥാനി പ്രകോപനത്തിന് ഉചിതമായ മറുപടി നല്‍കുന്നത് തുടരുമെന്നും ബ്രിഗേഡിയര്‍ ജെ.എസ് ബധ്വാര്‍ പറഞ്ഞു.
പാക്കിസ്ഥാന്‍ പ്രകോപനത്തിന് ചുട്ടമറുപടി നല്‍കുമെന്ന് നേരത്തെ ഇന്ത്യന്‍ സൈന്യത്തിന്റെ ഉപമേധാവി ശരത് ചന്ദ് പറഞ്ഞിരുന്നു.
ഞായറാഴ്ച, ജമ്മു കാശ്മീരിലെ പൂഞ്ച്, രജൗരി ജില്ലകളില്‍ നിയന്ത്രണ രേഖയിലുടനീളം പാകിസ്ഥാന്‍ നടത്തിയ കനത്ത ഷെല്ലിംഗില്‍ ക്യാപ്റ്റന്‍ കപില്‍ കുന്ദുവും മറ്റു മൂന്ന് ജവാന്മാരും കൊല്ലപ്പെട്ടിരുന്നു. യാതൊരു പ്രകോപനവുമില്ലാതെയായിരുന്നു പാകിസ്ഥാന്‍ ആക്രമണം. തുടര്‍ന്നാണ് ഇന്ത്യ കനത്ത തിരിച്ചടി നല്‍കിയത്.
Post Your Comments