Latest NewsNewsIndia

മോദി ഇന്ന് ബെംഗളൂരുവില്‍; ആവേശത്തോടെ പാര്‍ട്ടീ പ്രവര്‍ത്തകര്‍

ബെംഗളൂരു: ഇന്ന് പാലസ് ഗ്രൗണ്ടില്‍ നടക്കുന്ന ബിജെപിയുടെ റാലി ഉദ്ഘാടനം ചെയ്യാന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്രമോദി എത്തുന്നു. നവ കർണാടക പരിവർത്തനയാത്രയുടെ സമാപന സമ്മേളനത്തിൽ പങ്കെടുക്കും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തെത്തിയിരിക്കെ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം പാര്‍ട്ടിക്ക് കൂടുതല്‍ ഊര്‍ജം നല്‍കുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി. പരിപാടി നടക്കുന്നിടത്തേക്ക് ഒരു പ്രതിഷേധക്കാരെയും കടത്തിവിടില്ലെന്നു സിറ്റി പൊലീസ് കമ്മിഷണര്‍ ടി.സുനീല്‍കുമാര്‍ പറഞ്ഞു. കേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കര്‍, പിയൂഷ് ഗോയല്‍,എച്ച്.എന്‍. അനന്ത്കുമാര്‍,ഡി.വി.സദാനന്ദഗൗഡ,അനന്ത്കുമാര്‍ ഹെഗ്‌ഡെ തുടങ്ങിയവരും റാലിയുടെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും.

അതേസമയം മഹാദായി നദീജല പ്രശ്‌നത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്നു കന്നഡ സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അമിത്ഷാ രണ്ടാഴ്ച മുന്‍പു മൈസൂരു സന്ദര്‍ശിച്ചപ്പോള്‍ ഇക്കാര്യത്തില്‍ മൗനം പാലിച്ചിരുന്നു. അതേസമയം മഹാദായി പ്രശ്‌നവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രധാനമന്ത്രി സംസാരിച്ചേക്കില്ലെന്നു ബി.എസ്.യെഡിയൂരപ്പ കഴിഞ്ഞ ദിവസം സൂചന നല്‍കിയിട്ടുമുണ്ട്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കനത്ത സുരക്ഷയാണ് ബെംഗളൂരുവില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

കന്നഡ സംഘടനകള്‍ ഇന്നു പ്രഖ്യാപിച്ചിരുന്ന ബെംഗളൂരു ബന്ദ് പിന്‍വലിക്കുക കൂടി ചെയ്തതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ലക്ഷക്കണക്കിനു പ്രവര്‍ത്തകരെ സമ്മേളനത്തില്‍ പങ്കെടുപ്പിക്കാനാകുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി നേതൃത്വം

 

shortlink

Related Articles

Post Your Comments

Related Articles


Back to top button