കറാച്ചി: 47 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക് നാവികസേന അധികൃതര്‍ കസ്റ്റഡിയിലെടുത്തു. സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്നാരോപിച്ചാണ് പാകിസ്താന് മറൈന്‍ സെക്യൂരിറ്റി ഏജന്‍സി (പിഎംഎസ്എ) മത്സ്യത്തൊഴിലാളികളെ അറസ്റ്റ് ചെയ്തത്. മത്സ്യത്തൊഴിലാളികളുടെ 9 ബോട്ടുകളും പിഎംഎസ്എ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ കൂടുതല്‍ അന്വേഷണത്തിനായി ഡോക്സ് പോലീസിന് കൈമാറിയതായി അധികൃതര്‍ അറിയിച്ചു.
Post Your Comments