ന്യൂഡല്‍ഹി: ഇരട്ട പദവിയുടെ പേരില്‍ അയോഗ്യരാക്കിയ 20 എം.എല്‍.എമാരുടെ വാദങ്ങള്‍ കേള്‍ക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഡല്‍ഹി ഹൈക്കോടതിയില്‍ നല്‍കിയ സത്യാവാങ്മൂലത്തിലാണ് കമ്മീഷന്‍ ഇക്കാര്യം അറിയിച്ചത്. എം.എല്‍.എമാര്‍ക്കും അവരുടെ വാദങ്ങള്‍ വ്യക്തമാക്കാന്‍ നേരത്തെ യഥേഷ്ടം അവസരങ്ങളുണ്ടായിരുന്നു.
എന്നാല്‍ അവര്‍ ഇത് നല്ലരീതിയിൽ ഉപയോഗിച്ചില്ലായെന്നും കുറ്റപ്പെടുത്തലുണ്ട്. എം.എല്‍.എമാരില്‍ എട്ടു പേര്‍ നല്‍കിയ ഹര്‍ജിയിൽ കോടതി കമ്മീഷന്റെ വിശദീകരണം തേടിയതിന്റെ അടിസ്ഥനത്തിലായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ മറുപടി നൽകിയത്. ഹര്‍ജിയില്‍ കോടതി തീര്‍പ്പുകല്‍പ്പിക്കും വരെ അയോഗ്യരാക്കപ്പെട്ട 20 നിയമസഭാ സീറ്റുകളില്‍ ഉപതിരഞെടുപ്പ് നടത്തരുതെന്നും കോടതി നിര്‍ദേശിച്ചു. എന്നാൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട് ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയായി.
Post Your Comments