Latest NewsIndiaNews

ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ല-ശരദ് പവാര്‍

ഔ​റം​ഗ​ബാ​ദ്: ത്വലാഖ് പോലുള്ള ഇസ്ലാമിക നിയമങ്ങളില്‍ ഇടപെടാന്‍ ഒരു സര്‍ക്കാറിനും അവകാശമില്ലെന്ന് എന്‍.സി.പി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. ശനിയാഴ്ച ഔറംഗാബാദില്‍ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഖുര്‍‍ആന്‍ വഴി അനുവദിക്കപ്പെട്ട ത്വലാഖ് വേണ്ടെന്ന് വെയ്ക്കാൻ സർക്കാരിന് അവകാശമില്ല. മു​ത്ത​ലാ​ഖ് നി​രോ​ധ ബി​ല്‍ ലോക്സഭയില്‍ ബി​.ജെ​.പി സ​ര്‍​ക്കാ​ര്‍ പാ​സാ​ക്കി​യി​രു​ന്നു. എ​ന്നാ​ല്‍ നി​യ​മ​ത്തി​ല്‍ പ്ര​തി​പ​ക്ഷം ഭേ​ദ​ഗ​തി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ബി​ല്‍ രാ​ജ്യ​സ​ഭ​യി​ല്‍ പാ​സാ​ക്കാ​ന്‍ കഴിഞ്ഞിരുന്നില്ല.

സ്ത്രീ സംഭരക്ഷണവും സുരക്ഷയുമാണ് ലക്ഷ്യമെങ്കിൽ മുത്തലാഖ് നിരോധിക്കുകയല്ല വേണ്ടത്. ഇതിനായി മുസ്ലിം സമുദായത്തെയും പുരോഹിതന്മാരെയും വിശ്വാസത്തിലെടുക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button