ന്യൂഡല്‍ഹി•പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. മോദിജി വാക്കിന് വിലയില്ലാത്ത ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്ന് രാഹുല്‍ പറഞ്ഞു.
ഓഗസ്റ്റ് 2015ല്‍ നാഗാ കരാറില്‍ ഒപ്പുവെക്കുക വഴി ചരിത്രം രചിക്കുകയാണെന്നു മോദി അവകാശപ്പെട്ടു. ഫെബ്രുവരി 2018ല്‍ അത് എവിടെയാണെന്ന് കണ്ടെത്തേണ്ട സ്ഥിതിയാണെന്ന് രാഹുല്‍ ട്വീറ്റില്‍ കുറ്റപ്പെടുത്തി. മോദി ജി ഇന്ത്യന്‍ ചരിത്രത്തിലെ വാക്കിനു വിലയില്ലാത്ത ആദ്യ പ്രധാനമന്ത്രിയായാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
നാഗാ പ്രശ്നം പരിഹരിക്കുന്നില്ലെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വേണ്ടെന്ന് കഴിഞ്ഞ ദിവസം ചില രാഷ്ട്രീയ പാര്‍ട്ടികള്‍ സംയുക്ത തീരുമാനെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് രാഹുല്‍ വിമര്‍ശനവുമായി രംഗത്തെത്തിയത്.
Post Your Comments