ന്യൂഡല്‍ഹി: സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതിയുടെ സുപ്രധാന വിധി. സ്ത്രീകള്‍ പുരുഷന്മാരെ ലൈംഗീകമായി പീഡിപ്പിക്കുന്നതും മാനഭംഗ കേസായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. നിലവിലുള്ള നിയമങ്ങളില്‍ മാറ്റം വരേണ്ടതുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, അതു പാര്‍ലമെന്റ് പരിഗണിക്കട്ടെയെന്നും നിരീക്ഷിച്ചു.
നിലവിലുള്ള നിയമങ്ങളില്‍ പുരുഷന്മാരെ പീഡിപ്പിക്കുന്നത് മാനഭംഗ കേസായി കണക്കാക്കാന്‍ വ്യവസ്ഥകളില്ലെന്നു വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പൊതുതാത്പര്യ ഹര്‍ജി തള്ളിയത്. നിലവിലുള്ള നിയമങ്ങള്‍ സ്ത്രീകളെ സംരക്ഷിക്കുന്നതും അവരെ കുറ്റക്കാരായി കണക്കാക്കാന്‍ അനുവദിക്കാത്തതുമാണ്.
സ്ത്രീകള്‍ ലൈംഗീകമായി പീഡിപ്പിച്ചെന്നോ മാനഭംഗപ്പെടുത്തിയെന്നോ ഏതെങ്കിലും പുരുഷന്‍ ഇതുവരെ പരാതിപ്പെട്ടതായി കണ്ടിട്ടുണ്ടോയെന്നും കോടതി ചോദിച്ചു. മാനഭംഗവും ലൈംഗീക പീഡനവും സംബന്ധിച്ച നിയമങ്ങളിലും ക്രിമിനല്‍ നടപടി ക്രമങ്ങളിലും ഈ വിവേചനം പ്രകടമാണെന്ന് ഹര്‍ജിക്കാരനു വേണ്ടി അഭിഭാഷകനായ റിഷി മല്‍ഹാത്ര വാദിച്ചു.
Post Your Comments