ഒരു മികച്ച ഉറക്കത്തേക്കാള്‍ വലുത് മറ്റൊന്നുമില്ല. നിങ്ങളുടെ ശരീരത്തിന്റെയും, മനസിന്റേയും വിശ്രമം മാത്രമല്ല, നല്ല ആരോഗ്യത്തിനും ഉറക്കം അനിവാര്യം. അബോധാവസ്ഥയില്‍ ഉറങ്ങുമ്പോള്‍ എന്തായിരിക്കും സംഭവിക്കുക ? ഉറക്കത്തെ കുറിച്ച് അത്ഭുതമുളവാക്കുന്ന 10 വസ്തുതകളാണ് ചുവടെ
1, കളര്‍ ടിവികള്‍ മനുഷ്യന്റെ സ്വപ്നത്തെ തന്നെ മാറ്റി മറിച്ചു. കളര്‍ ടിവിയുടെ കണ്ടുപിടുത്തത്തിന് മുമ്പ് 15 ശതമാനം ആളുകള്‍ മാത്രമായിരുന്നു കളറില്‍ സ്വപ്നം കാണുന്നത്. എന്നാല്‍ അതിപ്പോള്‍ 75 ശതമാനമാണ്
2, ഉറക്കവും ശരീര ഭാരവും നേര്‍ അനുപാതമാണ്. കുറച്ചുറങ്ങുന്നവര്‍ കൂടുതല്‍ കഴിക്കും. ഉറക്കം കുറയുന്നത് മൂലം ശരീരത്തിലെ ലെപ്ടിന്‍ കുറയുകയും ആയതിനാല്‍ ആവശ്യത്തിലധികം കഴിക്കുകയും ചെയ്യുന്നു
3, സ്വപ്നത്തില്‍ കാണുന്ന ആളുകളെ ഒരുപക്ഷേ ശരിക്കും നിങ്ങള്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. മനസ് പുതിയ മുഖങ്ങള്‍ സൃഷ്ടിക്കുന്നതല്ല മറിച്ച് നമ്മള്‍ കാര്യമായി ശ്രദ്ധിക്കാത്ത ഒരാളുടെ മുഖം പോലും തലച്ചോര്‍ സൂക്ഷിച്ച് വെക്കുന്നത് കൊണ്ടാണത്
4, ഉറക്കത്തെ നിയന്ത്രിക്കാന്‍ കഴിയുന്ന ഭൂമിയില്‍ ജീവിച്ചിരിക്കുന്ന ഏക സസ്തനി മനുഷ്യനാണ്. മറ്റൊരു സസ്തനികള്ക്കും ഉറക്കത്തെ നിയന്ത്രിക്കാന്‍ ആകില്ല
5, വൈദ്യുതിയുടെ കണ്ട്പിടുത്തത്തിന് മുമ്പ് മനുഷ്യന്‍ തവണകളായാണ് ഉറങ്ങിയിരുന്നത്. കുറച്ച് മണിക്കൂറുകള്‍ ഉറങ്ങിയ ശേഷം എഴുന്നേല്ക്കുകയും മറ്റ് പണികള്‍ ചെയ്തതിന് ശേഷം വീണ്ടും കുറച്ച് മണിക്കൂറുകള്‍ ഉറങ്ങുകയും ചെയ്തിരുന്നു.
6, 16 മണിക്കൂറിലധികം തുടര്‍ച്ചയായി ഉറങ്ങാതിരുന്നാല്‍ മനസിന്റെ പ്രവര്‍ത്തിക്കാനുള്ള കഴിവിനെ അത് ബാധിക്കും. അര ശതമാനം മദ്യപാനത്തിന് ശേഷമുള്ള അവസ്ഥയാകും അത്.
7, നിങ്ങളുടെ സ്വപ്നങ്ങള്‍ എങ്ങനെയാകണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. ലൂസിഡ് സ്ലീപിംഗ് എന്നാണ് അതിനെ വിളിക്കുന്നത്. സ്വപ്നം കാണുകയാണെന്നുള്ള ബോധവും , അതേസമയം എഴുന്നേല്ക്കാന്‍ അനുവദിക്കാത്ത അബോധവുള്ള സമയത്താകും ഇങ്ങനെ ചെയ്യാന്‍ കഴിയുക
8, ഭൂരിപക്ഷം ആളുകള്‍ക്കും ഉറക്കത്തില്‍ രതിമൂര്‍ച്ഛ ഉണ്ടാകാറുണ്ട്.
9, ഉറക്കത്തിലെ ജഡത്വം സ്ഥിരം സംഭവിക്കുന്നതാണ്. മനസ് ഉറങ്ങുകയും ശരീരം ചലിക്കുകയും ചെയ്യുന്ന അവസ്ഥയാണിത്
10, 11 ദിവസം തുടര്‍ച്ചയായി ഉറങ്ങാതിരുന്ന് 1965ല്‍ റാന്‍ഡി ഗാര്‍ഡര്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിട്ടുണ്ട്
Post Your Comments