KeralaLatest NewsNews

പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: ഇരിങ്ങാലക്കുടയില്‍ സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പെണ്‍കുട്ടിയുടെ വീടിന് മുന്നിലെത്തി കൈ ഞരമ്പ് മുറിച്ചാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ഇയാളെ ആശുപത്രിയിലാക്കി.

ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡിലെ ഓട്ടോ സ്റ്റാന്‍ഡില്‍ വച്ചാണ് കൊരുമ്പിശ്ശേരി സ്വദേശി സുജിത് വേണുഗോപാലിനെ ഓട്ടോ ഡ്രൈവറായ മിഥുന്‍ ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിച്ചുവീഴ്ത്തിയത്. സുജിത്തിന്റെ മാതൃസഹോദരിയുടെ മകളുടെ പിറകെ നടക്കുന്നതുമായി ബന്ധപ്പെട്ട് മുൻപും ഇരുവരും തർക്കം ഉണ്ടായിരുന്നു. ഞായറാഴ്ച വൈകിട്ട് നടന്ന തർക്കത്തിൽ ആണ് ഇരുമ്പു വടിക്ക് സുജിത്തിനെ മിഥുൻ അടിച്ചത്. അബോധാവസ്ഥയിലായ സുജിത്തിനെ താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരമായതിനാല്‍ സഹകരണ ആശുപത്രിയിലെ വെന്റിലേറ്ററിലേക്കു മാറ്റിയിരുന്നു.

തുടർന്നാണ് സുജിത് മരണമടഞ്ഞത്. സംഭവത്തിന് ശേഷം മിഥുൻ ഒളിവിലായിരുന്നു. ഇയാൾക്കായി പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടയിലാണ് ഇയാൾ പെൺകുട്ടിയുടെ വീടിനു മുന്നിലെത്തി ആത്മഹത്യാ ശ്രമം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button