KeralaLatest NewsNews

സഹായം മതി: ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ സമൂഹ മാധ്യമ കൂട്ടായ്മയ്ക്കെതിരെ ആഞ്ഞടിച്ച് ശ്രീജിത്ത്

തിരുവനന്തപുരം• ‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ സമൂഹ മാധ്യമ കൂട്ടായ്മയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സഹോദരന്റെ കസ്റ്റഡി മരണത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രണ്ടുവര്‍ഷത്തിലേറെ സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം ചെയ്ത ശ്രീജിത്ത്.

‘ജസ്റ്റിസ് ഫോര്‍ ശ്രീജിത്ത്’ എന്ന കൂട്ടയ്മയിലെ ചിലര്‍ കോര്‍ കമ്മറ്റി രൂപീകരിച്ച് തന്റെ പേരില്‍ പണം പിരിച്ച് അഴിമതി കാണിച്ചുവെന്ന് ശ്രീജിത്ത് ആരോപിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീജിത്ത് ഫേസ്ബുക്ക്‌ ലൈവിലാണ് ഇക്കാര്യം ആരോപിച്ചത്.

സോഷ്യല്‍ മീഡിയയെയും തന്നെയും മുതലെടുത്ത്‌ ചിലര്‍ സമരം പൊളിക്കുകയായിരുന്നുവെന്ന് ശ്രീജിത്ത് പറയുന്നു. ആരോഗ്യസ്ഥിതി മോശമായതിനെത്തുടര്‍ന്നാണ് സമരം താല്‍കാലികമായി നിര്‍ത്തി വച്ചത്. ആരോഗ്യ സ്ഥിതി വീണ്ടെടുത്ത് ഉടന്‍ സെക്രട്ടേറിയേറ്റ് മുന്നില്‍ സമരത്തിന് തിരികെയെത്തുമെന്നു ശ്രീജിത്ത് പറഞ്ഞു. തനിക്ക് നീതി കിട്ടിയെന്ന തരത്തില്‍ ചിലര്‍ പറഞ്ഞ് പ്രചരിപ്പിക്കുകയാണെന്നും ശ്രീജിത്ത് പറഞ്ഞു.

സഹോദരന്‍ നഷ്ടപ്പെട്ട തന്റെ മാനസികാവസ്ഥ മനസിലാക്കാതെ പലരും മുതലെടുക്കുകയായിരുന്നു. അങ്ങനെയുള്ളവരുടെ സഹായം ഇനി വേണ്ട. നല്ലവരായ തന്നെ സഹായിക്കാന്‍ ശ്രമിക്കുന്നവരുടെ സഹായം മാത്രം മതി. ആരോഗ്യനില കുറച്ചു മെച്ചപ്പെട്ടിട്ടുണ്ടെന്നും തന്റെ തുടര്‍ന്നുളള സമരത്തില്‍ ജനങ്ങളുടെ സഹകരണം വേണമെന്നും ശ്രീജിത്ത് ആവശ്യപ്പെട്ടു.

കേസില്‍ ആരോപണം നേരിടുന്ന പോലീസുകാരന്‍ നാട്ടുകാരന്‍ ആയതിനാല്‍ തനിക്കും അമ്മയ്ക്കും ഭീഷണിയുണ്ടെന്നും ശ്രീജിത്ത് പറഞ്ഞു.

വീഡിയോ കാണാം

shortlink

Related Articles

Post Your Comments

Related Articles


Back to top button