Latest NewsNewsInternational

ശത്രു രാജ്യങ്ങള്‍ക്ക് പുതിയ വെല്ലുവിളി ഉയര്‍ത്തി കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കാനൊരുങ്ങുന്നു

വാഷിംഗ്ടണ്‍: കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കാന്‍ റഷ്യ ഒരുങ്ങുന്നതായി അമേരിക്കന്‍ പ്രതിരോധ വകുപ്പ് ആസ്ഥാനം പെന്റഗണ്‍. സിഎന്‍എന്‍ റഷ്യ കടലിനടിയില്‍ ന്യൂക്ലിയര്‍ ടോര്‍പിഡോ നിര്‍മ്മിക്കുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കടലിനടിയിലൂടെ ആയിരക്കണക്കിന് മൈലുകള്‍ സഞ്ചരിക്കാനുള്ള കഴിവ് ഉള്ളവയും, അമേരിക്കയുടെ സൈനിക ആസ്ഥാനവും , പല നഗരങ്ങളും ലക്ഷ്യമാക്കാന്‍ കഴിയുന്നതാണ് റഷ്യ വികസിപ്പിക്കാനൊരുങ്ങുന്ന ന്യൂക്ലിയര്‍ ടോര്‍പിഡോ അഥവാ ആണവ ആയുധമെന്ന് യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

read also: ഇന്ത്യയ്ക്ക് ഭീഷണി ‘ന്യൂക്ലിയര്‍ ചാവേറുകള്‍’ : പാകിസ്ഥാന്റെ ഒരോ നീക്കവും യു.എസ് നിരീക്ഷണത്തില്‍

റഷ്യ ഇത്തരത്തില്‍ ശത്രു രാജ്യങ്ങള്‍ക്ക് നേരെ ന്യൂക്ലിയര്‍ ടോര്‍പിഡോ ആക്റ്റിവേറ്റ് ചെയ്യുകയാണെങ്കില്‍ വ്യാപകമായ റേഡിയോആക്ടീവ് മലിനീകരണമായിരിക്കും ഫലം. നിലവില്‍ സമകാലിക ജിയോപൊളിറ്റിക്കല്‍ താല്‍പര്യങ്ങള്‍ക്ക് വലിയ ഭീഷണിയായി യുണൈറ്റഡ് സ്റ്റേറ്റ്സിനേയും, വടക്കന്‍ അറ്റ്ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷനെയുമാണ് (നാറ്റോ) റഷ്യ പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button