NewsInternational

ഇന്ത്യയ്ക്ക് ഭീഷണി ‘ന്യൂക്ലിയര്‍ ചാവേറുകള്‍’ : പാകിസ്ഥാന്റെ ഒരോ നീക്കവും യു.എസ് നിരീക്ഷണത്തില്‍

വാഷിംഗ്ടണ്‍ : ഇന്ത്യയോട് കടുത്ത ശത്രുത പുലര്‍ത്തുന്ന പാകിസ്ഥാന്‍ വളരെ വേഗത്തിലാണ് ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതെന്ന് യു.എസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹിലാരി ക്ലിന്റണ്‍ പാകിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ഭീകരരുടെ കയ്യില്‍ എത്തിയാല്‍ അവര്‍ ന്യൂക്ലിയര്‍ ചാവേറുകളായി മാറുമെന്നും ഹിലരി ക്ലിന്റണ്‍ പറഞ്ഞു.

ഒരുപക്ഷേ ജിഹാദികള്‍ പാക്ക് ഭരണകൂടത്തെ അട്ടിമറിച്ച് ഭരണം കൈവശപ്പെടുത്തിയേക്കാം. അങ്ങനെ വന്നാല്‍ ആണവായുധങ്ങളും ജിഹാദികളുടെ കയ്യില്‍ കിട്ടുമെന്ന് ഹിലരി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യക്കെതിരെ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് പാക് പ്രതിരോധമന്ത്രി ഖൗജ മുഹമ്മദ് ആസിഫ് പറഞ്ഞിരുന്നു.

ഈ സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയാണ് പാകിസ്ഥാന്റെ ഓരോ നീക്കവും യു.എസ് നിരീക്ഷിക്കുന്നത്. റഷ്യ, ചൈന, പാകിസ്ഥാന്‍, ഇന്ത്യ എന്നീ രാജ്യങ്ങള്‍ ആണവായുധ ശേഖരണത്തില്‍ വലിയ രീതിയില്‍ മുന്നേറുകയാണ്. ചിന്തിക്കാന്‍പോലും കഴിയാത്ത രീതിയില്‍ ഇതു ഭയപ്പെടുത്തുന്നുവെന്നും ഹിലാരി പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button