Latest NewsNewsIndia

ബിജെപിയിൽ ചേർന്ന മുസ്ളിങ്ങൾക്ക് സിപിഎമ്മിന്റെ ഊരുവിലക്കെന്ന്‍ ആരോപണം

ത്രിപുര: ബിജെപിയിൽ ചേർന്ന മുസ്ളീം കുടുംബങ്ങൾക്ക് പള്ളിയിൽ ഊരുവിലക്ക്. സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന മുസ്ലിം കുടുംബങ്ങൾക്കാണ് ദേവാലയത്തില്‍ ഊരുവിലക്ക്, ദക്ഷിണ ത്രിപുരയിലെ മോദ്യട്ടില ഗ്രാമത്തിലാണ് രാജ്യത്തെ ഞെട്ടിക്കുന്ന സംഭവം, മതനേതാക്കളെ സ്വാധീനിച്ച് സി.പി.എമ്മാണ് ഗ്രാമീണരുടെ ആരാധന സ്വാതന്ത്ര്യം നിഷേധിക്കുന്നത്. പള്ളിയിൽ പ്രവേശനാനുമതി നിഷേധിച്ചതോടെ ഇവർ താൽക്കാലികമായി ഷെഡ് കെട്ടി ആണ് ആരാധന നടത്തുന്നത്.

സിപിഎം നേതാക്കൾ ആണ് പള്ളിക്കാരെ സ്വാധീനിച്ച് ദേവാലയത്തിലേക്കുള്ള പ്രവേശനാനുമതി നിഷേധിച്ചത്. പാർട്ടി വിട്ടതോടെ പ്രദേശത്തേക്കുള്ള വൈദ്യുതിയും കുടിവെള്ളവും നിർത്തലാക്കിയതായും ഇവർ ആരോപിക്കുന്നു. ജനം ടി വി ആണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മാധ്യമങ്ങളെ പോലും ഇവരെ കാണാൻ അനുമതി നൽകുന്നില്ല, രാത്രിയാണ് ജനം ടി വി റിപ്പോർട്ടർ ഇവരെ കണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button