Latest NewsIndiaNews

ചന്ദ്രഗ്രഹണത്തില്‍ ശിശുബലി നടന്നെന്ന് സംശയം : നവജാതശിശുവിന്റെ തല സമീപത്തെ വീടിന്റെ ടെറസില്‍ ; ബാലലക്ഷ്മി ഞെട്ടലില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ചിലുക്ക നഗറില്‍ നവജാതശിശുവിന്റെ തല വീടിന്റെ ടെറസില്‍ നിന്ന് കണ്ടെത്തി. ഇത് ചന്ദ്രഗ്രഹണത്തില്‍ നടത്തിയ ശിശുബലിയാണോയെന്നാണ് സംശയം. തുണി ഉണക്കാന്‍ വാടകവീട്ടിലെ ടെറസിന്റെ മുകളില്‍ എത്തിയ യുവതിയാണ് കുട്ടിയുടെ തല ടെറസില്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവതി അലറിവിളിച്ച് അയല്‍ക്കാരെ അറിയിക്കുകയായിരുന്നു.

യുവതിയും സമീപവാസികളും ചേര്‍ന്ന് ഉടന്‍ തന്നെ പോലീസില്‍ വിവരം അറിയിച്ചു. കുട്ടിയ്ക്ക് രണ്ട് മാസമാണോ മൂന്നു മാസമാണോ പ്രായമെന്നുള്ളത് വ്യക്തമല്ല. യുവതിയുടെ മരുമകനും കാര്‍ ഡ്രൈവറുമായ രാജശേഖരനെ പോലീസ് ചോദ്യം ചെയ്തു. അയല്‍വാസിയായ നരഹരിയെയും അയാളുടെ മകന്‍ രഞ്ജിത്തിനെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. പോലീസ് നായ ഇവരുടെ വീടിന്റെ ചവറ്റുകൊട്ടയ്ക്ക് സമീപം വരെ എത്തിയിരുന്നു. സംശയാസ്പദമായ സാഹചര്യത്തിലാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത്. ഇവര്‍ ഇത്തരം അന്ധവിശ്വാസങ്ങള്‍ വച്ചു പുലര്‍ത്തുന്നവരും പൂജകളില്‍ വിശ്വസിക്കുന്നവരുമാണ്.

ടെറസില്‍ ചോരപ്പാടുകള്‍ ഒന്നും തന്നെയില്ല. അതിനാല്‍ കുട്ടിയുടെ തല ടെറസില്‍ കൊണ്ട് വച്ചതാകാമെന്നാണ് പോലീസ് നിഗമനം. കുട്ടിയുടെ ഉടല്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. സംഭവത്തില്‍ വാടക വീട്ടിലെ യുവതി ബാലലക്ഷ്മി ഇപ്പോഴും ഞെട്ടലിലാണ്, തന്റെ വീടിന്റെ മുകളില്‍ എന്താണ് കുട്ടിയുടെ തല കൊണ്ടിട്ടത് എന്നാണ് ഇവര്‍ക്ക് മനസ്സിലാകാത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button