അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹം കത്തിച്ചു; പതിനാലുകാരന്‍ പിടിയില്‍ : തെളിവ് നശിപ്പിക്കാനുള്ള കുട്ടിയുടെ അതിബുദ്ധി ഭയങ്കരമെന്ന് പൊലീസ്

അഞ്ച് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം മൃതദേഹം കത്തിച്ചു. പതിനാല് വയസുകാരനായ അയല്‍ക്കാരനാണ് സംഭവത്തിന് പിന്നില്‍. കൂലിവേലക്കാരായ ദമ്പതികളുടെ മകളായ ഒന്നാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. സ്‌കൂളില്‍ നിന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് മടങ്ങിയെത്തുന്ന പെണ്‍കുട്ടി വൈകുന്നേരം അഞ്ച് മണിക്ക് മൂത്ത സഹോദരങ്ങള്‍ സ്‌കൂളില്‍ നിന്ന് വരുന്നത് വരെ വീട്ടില്‍ ഒറ്റയ്ക്കായിരിക്കും. പണിക്ക് പോകുന്ന മാതാപിതാക്കള്‍ വൈകിട്ടേ മടങ്ങി എത്തൂ.

ബുധനാഴ്ച വൈകുന്നേരം അയല്‍വീട്ടിലെ കുട്ടികളുമായി കളിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ പതിനാലുകാരന്‍ പീഡിപ്പിച്ചത്. കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയായിരുന്ന പെണ്‍കുട്ടിയെ അവളുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയി ലൈംഗികമായി പീഡിപ്പിക്കുകായിരുന്നു. പ്രശാന്ത് എന്ന ഏഴു വയസുകാരനൊപ്പമാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ലൈംഗിക പീഡനത്തിന് ശേഷം മൃതദേഹം വീട്ടിനുള്ളില്‍ തന്നെയിട്ട് കത്തിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ വീടിന് തീപിടിച്ചതായി ഇയാള്‍ അയല്‍വാസികളെ അറിയിച്ചു.

അയല്‍വാസികള്‍ വിവരം അറിയിച്ചതിനനുസരിച്ച് എത്തിയ പോലീസ് പ്രശാന്തിനെ ചോദ്യം ചെയ്തതില്‍ നിന്ന് കുറ്റകൃത്യത്തെക്കുറിച്ച് സൂചന ലഭിച്ചു. തുടര്‍ന്ന് ദീപകിനെ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിച്ചു. ലൈംഗിക പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ തോര്‍ത്ത് ഉപയോഗിച്ച് കഴുത്ത് ഞെരിച്ചു. തുടര്‍ന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊല്ലുകയായിരുന്നെന്ന് പുതുക്കോട്ടെ പോലീസ് ഇന്‍സ്‌പെക്ടര്‍ ശാന്തകുമാരി പറഞ്ഞു. തുടര്‍ന്ന് ഒന്നുമറിയാത്ത ഭാവത്തില്‍ പെണ്‍കുട്ടിയുടെ വീടിന് തീപിടിച്ചതായി ഇയാള്‍ വിളിച്ചു കൂവി.

പോലീസ് കസ്റ്റഡിയില്‍ എടുത്ത ദീപക്കിനെ ജുവനൈല്‍ ഹോമിലേക്ക് മാറ്റി. കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും പോലീസ് കേസെടുത്തു.

Share
Leave a Comment