Latest NewsNewsIndia

തൃപുര മുന്‍ ബി.ജെ.പി പ്രസിഡന്റ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു

അഗര്‍ത്തല•ഫെബ്രുവരി 18 ന് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് ബി.ജെ.പി തൃപുര മുന്‍ സംസ്ഥാന പ്രസിഡന്റ് റോണജോയ് കുമാര്‍ ദേബ് പാര്‍ട്ടിയില്‍ നിന്നും രാജിവച്ചു. 2001 മുതല്‍ 2006 വരെയുള്ള കാലയളവില്‍ ബി.ജെ.പി തൃപുര ഘടകത്തിന്റെ അധ്യക്ഷനായിരുന്നു ദേബ്.

You may also like:കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബി.ജെ.പിയിലേക്ക്

വരുന്ന തെരഞ്ഞെടുപ്പില്‍ 55 ബാഗ്‌ബസ മണ്ഡലത്തില്‍ നിന്ന് താന്‍ മത്സരിക്കേണ്ട എന്ന പാര്‍ട്ടി തീരുമാനത്തെത്തുടര്‍ന്നാണ് രാജിയെന്ന് ദേബ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ബിപ്ലബ് കുമാര്‍ ദേബിന് നല്‍കിയ രാജികത്തില്‍ പറയുന്നു.

60 അംഗ നിയമസഭയില്‍ 51 സീറ്റുകളിലാണ് ബി.ജെ.പി മത്സരിക്കുന്നത്. ബാക്കി 9 സീറ്റുകളില്‍ സഖ്യകക്ഷിയായ ഐ.പി.എഫ്.ടിയും മത്സരിക്കുന്നു. ബി.ജെ.പി നേതാവ് പ്രദിപ് കുമാര്‍ നാഥിനാണ് ബാഗ്‌ബസ മണ്ഡലത്തില്‍ പാര്‍ട്ടി ട്ക്കറ്റ് നല്‍കിയിരിക്കുന്നത്.

നേരത്തെ 1993, 1998, 2003 വര്‍ഷങ്ങളില്‍ കടംടല, ബാഗ്ബാസ എന്നിവിടങ്ങളില്‍ മത്സരിച്ച റോണജോയ് കുമാര്‍ ദേബ് ദയനീയമായി പരാജയപ്പെടുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button