പൂനെ: ഇന്നലെ പൂനെ സിറ്റിയെ അവരുടെ തട്ടകത്തില്‍ തകര്‍ത്തതിന്റെ സന്തോഷത്തിലാണ് കേരള ബ്ലാസ്റ്റേഴ്സും ആയിരക്കണക്കിന് വരുന്ന ആരാധകരും. സമനിലയില്‍ അവസാനിക്കും എന്ന തോന്നിയ മത്സരം ഇഞ്ചുറി ടൈമില്‍ മലയാളി താരം സികെ വിനീത് നേടിയ തകര്‍പ്പന്‍ ഗോളിലൂടെയാണ് ബ്ലാസ്റ്റേഴ്സ് വരിധിയില്‍ ആക്കിയത്. 93-ാം മിനിറ്റില്‍ വിനീത് നേടിയ സൂപ്പര്‍ ഗോളിലൂടെ 2-1ന് പൂനെയെ അവരുടെ തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സ് മുട്ടുകുത്തിക്കുകയായിരുന്നു.
ആദ്യ പകുതി ഗോള്‍രഹിത സമനിലയിലായപ്പോള്‍ മൂന്ന് ഗോളുകളും രണ്ടാം പകുതിയിലായിരുന്നു. അവസ്മരണീയ വിജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് സീസണില്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി.
വിനീതിന്റെ ഗോള്‍;
A goal worthy enough to win any game! Well done, @ckvineeth!
#LetsFootball #PUNKER pic.twitter.com/Y5KRs7oFLk
— Indian Super League (@IndSuperLeague) February 2, 2018
Post Your Comments