കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനെതിരെ കൂടുതൽ തെളിവുകളുമായി പോലീസ്. പള്‍സര്‍ സുനി കാവ്യാ മാധവന്റെ ലക്ഷ്യയെന്ന സ്ഥാപനത്തില്‍ എത്തിയതിന് പൊലീസിന്റെ കൈയില്‍ തെളിവുണ്ടെന്ന് സൂചന. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് കോടതിയില്‍ തെളിവായി എത്തിക്കുമെന്നാണ് അറിയുന്നത്. സുപ്രധാനമായ ചില രേഖകള്‍ ഒഴികെ പട്ടികയിലുള്ള രേഖകള്‍ പ്രതിഭാഗത്തിനു കൈമാറിക്കഴിഞ്ഞു.
പരിശോധനാ ഫലങ്ങള്‍, മൊഴികള്‍, സിസിടിവി ദൃശ്യങ്ങള്‍, മെമ്മറി കാര്‍ഡ്, പെന്‍ഡ്രൈവ് തുടങ്ങിയവ ഉള്‍പ്പെടുന്ന രേഖകളും തെളിവുകളുമാണു പട്ടികയിലുള്ളത്. ഇതിലെ സിസിടിവി ദൃശ്യങ്ങള്‍ പള്‍സര്‍ സുനി ലക്ഷ്യയിലെത്തിയതിന്റെ തെളിവാണെന്നാണ് സൂചന. മെമ്മറി കാര്‍ഡിലുള്ളത് നടിയെ ആക്രമിച്ച ദൃശ്യങ്ങളും. ഈ ദൃശ്യങ്ങള്‍ക്ക് വേണ്ടിയുള്ള നിയമപോരാട്ടത്തിലാണ് ദിലീപ്. എന്നാല്‍ ദൃശ്യത്തെളിവ് നല്‍കാനാകില്ലെന്ന നിലപാടിലാണ് പൊലീസ്.
നടി ഉപദ്രവിക്കപ്പെട്ട ദൃശ്യത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടുള്ള പ്രതി നടന് ദിലീപിന്റെ ഹര്‍ജിയില്‍ അഞ്ചിനു കോടതി വിധി പറയും. പ്രോസിക്യൂഷനും ദിലീപും അനുകൂല വിധിയാണ് കേസില്‍ പ്രതീക്ഷിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ നിന്നും ചില സംഭാഷണ ശകലങ്ങള്‍ അടര്‍ത്തിമാറ്റി നടിയെ വീണ്ടും അപമാനിക്കാനുള്ള ശ്രമമാണ് ദിലീപ് നടത്തുന്നതെന്ന കര്‍ശന നിലപാടാണ് അന്വേഷണ സംഘത്തിനുള്ളത്. അതുകൊണ്ട് തന്നെ ദൃശ്യങ്ങള്‍ നല്‍കരുതെന്ന് പൊലീസ് ആവശ്യപ്പെടിട്ടുണ്ട്.
Post Your Comments