
തിരുവനന്തപുരം: സംസ്ഥാന ബജറ്റ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിക്കുന്നു. തീരദേശത്തിന് 2000 കോടിയുടെ പാക്കേജ് അനുവദിച്ചു. തീരദേശ സ്‌കൂളുകളുടെ നവീകരണവും തീരദേശ പാക്കേജിലുണ്ട്. കിഫ്ബി വഴി 900 കോടിയുടെ നിക്ഷേപം.
ജിഎസ്ടി നിരാശപ്പെടുത്തി.സമ്പദ് ഘടനയിലെ ഓഖിയായിരുന്നു നോട്ട് നിരോധനം. കേരളത്തില്‍ ലിംഗസമത്വം ഉറപ്പാക്കും. അധ്വാനത്തിന് അനുസരിച്ചുള്ള അന്തസ്സ് സ്ത്രീക്ക് കിട്ടുന്നില്ല. 50 മീറ്റര്‍ പരിധിയിലുള്ള കുടുംബങ്ങളെ മാറ്റി പാര്‍പ്പിക്കാന്‍ 150 കോടി. മത്സ്യമേഖലയ്ക്ക് മാത്രം 600 കോടി. തുറമുഖ വികസനത്തിന് 584 കോടി. തീരദേശമേഖലയില്‍ സൗജന്യ വൈഫേ.
Post Your Comments