Latest NewsInternationalSports

ശൈത്യകാല ഒളിംപിക്സിൽ വിതരണം ചെയ്ത ഗര്‍ഭനിരോധന ഉറകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

പ്യോങ്ചാങ്: ശൈത്യകാല ഒളിംപിക്സിൽ വിതരണം ചെയ്ത ഗര്‍ഭനിരോധന ഉറകളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്. ഒളിംപിക്സ് തുടങ്ങാന്‍ രണ്ടാഴ്ച ബാക്കി നില്‍ക്കെ 110,000 ഗര്‍ഭനിരോധന ഉറകളാണ് ഒളിംപിക്സ് വില്ലേജില്‍ വിതരണം ചെയ്‌തത്‌. 2010, 2014 ശീതകാല ഒളിംപിക്സുകളില്‍ വിതരണം ചെയ്തതിനേക്കാള്‍ ഇരട്ടിയിലധികം ഗര്‍ഭനിരോധന ഉറകളാണ് ഇത്തവണ വിതരണം ചെയ്തതെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു.

2925 കായിക താരങ്ങളാണ് വിവിധ രാജ്യങ്ങളില്‍ നിന്നായി ശീതകാല ഒളിംപിക്സില്‍ പങ്കെടുക്കുന്നതിനായി എത്തിയിരിക്കുന്നത്. ഇപ്രകാരം കായിക താരങ്ങളുടെ എണ്ണം അനുസരിച്ച് ഒരാള്‍ ശരാശരി 37.6 ഗര്‍ഭനിരോധന ഉറകള്‍ ഉപയോഗിച്ചുവെന്നു കണക്കാക്കേണ്ടി വരും. എന്നാൽ ഒളിംപിക്സിന് എത്തിയിരിക്കുന്ന ഒഫീഷ്യല്‍സിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും ഉറകള്‍ ലഭ്യമായതിനാൽ മുഴുവന്‍ ഉറകളും സ്വന്തമാക്കിയിരിക്കുന്നത് കായികതാരങ്ങള്‍ തന്നെയാണെന്ന് പറയാൻ സാധിക്കില്ല.

ഗര്‍ഭനിരോധന ഉറകള്‍ ലഭ്യമാകുന്ന പ്രത്യേക ബാസ്കറ്റുകള്‍ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും ശൗചാലയങ്ങള്‍ക്ക് സമീപമാണ് വച്ചിരിക്കുന്നത്. പതിനായിരത്തോളം ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്ത കണ്‍വീനിയന്‍സ് കോ എന്ന കമ്പനിയാണ് ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തിരിക്കുന്നത് എന്നാണ് വിവരം.

Read also ;ദാമ്പത്യബന്ധം കൂടുതല്‍ സ്മാര്‍ട്ടാക്കാം : സ്മാര്‍ട്ട് കോണ്ടം ഉടന്‍ വിപണിയില്‍ : രോഗങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് സ്മാര്‍ട്ട് കോണ്ടത്തിന്റെ പ്രത്യേകത

shortlink

Related Articles

Post Your Comments

Related Articles


Back to top button