Latest NewsNewsLife Style

ദാമ്പത്യബന്ധം കൂടുതല്‍ സ്മാര്‍ട്ടാക്കാം : സ്മാര്‍ട്ട് കോണ്ടം ഉടന്‍ വിപണിയില്‍ : രോഗങ്ങള്‍ തിരിച്ചറിയാനുള്ള കഴിവ് സ്മാര്‍ട്ട് കോണ്ടത്തിന്റെ പ്രത്യേകത

 

ദാമ്പത്യ ബന്ധം കൂടുതല്‍ സ്മാര്‍ട്ടാക്കാം. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ തിരിച്ചറിയും എന്നു മാത്രമല്ല. കിടപ്പറയിലെ നിങ്ങളുടെ പെര്‍ഫോമന്‍സ് എത്രമാത്രം എന്നു കണക്കു കൂട്ടാനും കഴിയുന്ന സ്മാര്‍ട്ട് കോണ്ടം ഉടന്‍ വിപണിയിലെത്തും.

ലൈംഗികബന്ധത്തിന് എത്ര കലോറി നിങ്ങള്‍ കത്തിച്ചു കളഞ്ഞു എന്നും ഈ ഗര്‍ഭനിരോധന ഉറ വെളിപ്പെടുത്തും.’ഐ കോണ്‍ സ്മാര്‍ട്ട് കോണ്ടം’ എന്നു പേരിട്ടിരിക്കുന്ന ഇതിന് 80 ഡോളറാണ് വില. ലിംഗത്തിന്റെ അടിയില്‍ ആണിത് വയ്‌ക്കേണ്ടത്. മറ്റ് സെക്‌സ് ടോയിസിനെ കാഴ്ചയില്‍ അനുകരിക്കുന്ന ഐകൊണ്‍, വളയത്തിന്റെ ആകൃതിയിലുള്ള ഒരു ഉപകരണമാണ്. സാധാരണ ഗര്‍ഭനിരോധന ഉറയോടൊപ്പം ലഭിക്കാവുന്നതാണിത്. ഗൊണോറിയ, ക്ലാമിഡിയ പോലുള്ള ലൈംഗിക രോഗങ്ങളെ കണ്ടുപിടിക്കാനും ഈ സ്മാര്‍ട്ട് കോണ്ടത്തിനു കഴിയും. ലൈംഗികബന്ധത്തിലൂടെ പകരുന്ന രോഗങ്ങള്‍ തിരിച്ചറിഞ്ഞാല്‍ ഇതില്‍ ഒരു പര്‍പ്പിള്‍ ലൈറ്റ് തെളിയും.

ഭാരം കുറഞ്ഞതും വാട്ടര്‍ റസിസ്റ്റന്റുമായ ഉപകരണമാണിത്. ഇതില്‍ ഒരു നാനോപിയും ബ്ലൂടൂത്തും ഉണ്ട്. ഇത് നിങ്ങളുടെ ലൈംഗിക ജീവിതം മെച്ചപ്പെടുത്താന്‍ ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കും. ലൈംഗികബന്ധം നീണ്ടു നില്‍ക്കേണ്ട സമയം, വേഗത എല്ലാം ഇതില്‍ ഉള്‍പ്പെടും.

shortlink

Related Articles

Post Your Comments

Related Articles


Back to top button