മനോഹരമായ പാദങ്ങള്‍ ഭംഗിയുടെയും വൃത്തിയുടെയും ലക്ഷണമാണ്.ശരീരവും വസ്ത്രങ്ങളും വൃത്തിയായി ഇരിക്കുക എന്നത് പോലെ തന്നെ പ്രധാനമാണ് നമ്മുടെ കാലുകളുടെയും വൃത്തി. അതിനാല്‍ തന്നെ പാദങ്ങളുടെ സംരക്ഷണം പ്രധാനമാണ്. നിങ്ങളുടെ കാലുകളെ മനോഹരമാക്കി സൂക്ഷിക്കാന്‍ ചില വഴികളിതാ.
- കാലുകള്‍ കഴുകുന്ന സമയത്ത് ഒരു ആന്റീബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കുക. കഴുകിയ ശേഷം വിരലുകള്‍ക്കിടയിലുള്ള ഭാഗം പൂര്‍ണമായും ഉണങ്ങി എന്ന് ഉറപ്പുവരുത്തുക. ഉണങ്ങിയിട്ടില്ല എങ്കില്‍ അവിടെ ഫംഗസ്, ബാക്ടീരിയ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്.
- സോക്സുകള്‍ ധരിക്കുന്നതിന് മുമ്പ് കാലുകളില്‍ ഒരു ആന്‍റി പെര്‍സ്പൈര്‍ പുരട്ടുക. കാലിലെ വിയര്‍പ്പ് കുറയ്ക്കാന്‍ ആന്‍റി പെര്‍സ്പൈര്‍ വളരെ ഫലപ്രദമാണ്.
- ആന്‍റി പെര്‍സ്പൈര്‍ ഉപയോഗിച്ച ശേഷം ഒരു ഫൂട്ട് പൗഡര്‍ കാലുകളില്‍ പുരട്ടാവുന്നതാണ്. കാലുകളിലെ അമിതമായ വിയര്‍പ്പ് വലിച്ചെടുക്കുന്ന ഫൂട്ട് പൗഡര്‍ ദുര്‍ഗന്ധം കുറയ്ക്കുന്നതാണ്.
- നാല് കപ്പ് വെള്ളത്തില്‍ അരക്കപ്പ് വിനാഗിരി ചേര്‍ത്ത് കാലുകള്‍ അതില്‍ 15 മിനിറ്റ് മുക്കിവക്കുന്നത് അമിത വിയര്‍പ്പ് തടയും. നിങ്ങളുടെ കാലുകള്‍ മണിക്കൂറുകളോളം ഉണങ്ങി ഇരിക്കുന്നതിന് സഹായിക്കുന്നതിനൊപ്പം ദുര്‍ഗന്ധത്തിന് കാരണമാകുന്ന ബാക്ടീരിയകളെ വിനാഗിരി നശിപ്പിക്കുകയും ചെയ്യും.
- ഇടയ്ക്ക് നിങ്ങളുടെ സോക്സുകള്‍ മാറ്റുക. നിങ്ങളുടെ സോക്സുകള്‍ വിയര്‍ത്തു എന്നു തോന്നിയാല്‍ സോക്സ് മാറ്റി കാലുകള്‍ കഴുകി പുതിയ ഒരു ജോഡി സോക്സുകള്‍ ധരിക്കുക.
- നിങ്ങള്‍ ഓഫീസിലോ പൊതുസ്ഥലത്തോ ആയിരിക്കുമ്പോള്‍ കാലുകള്‍ കഴുകുന്നതിന് പകരം വൃത്തിയാക്കാനായി ബേബി വൈപ്പുകള്‍ ഉപയോഗിക്കാവുന്നതാണ്.
- ഷൂസ് ഉപയോഗിക്കുന്നത് പരമാവധി കുറച്ച് വായു സഞ്ചാരമുള്ള മറ്റ് ചെരിപ്പുകള്‍ ഉപയോഗിക്കുക. തുറന്ന ചെരുപ്പുകള്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ കാലുകള്‍ വിയര്‍ക്കുന്നത് കുറയ്ക്കും.
- കാലുകളില്‍ ലാവന്‍ഡര്‍ എണ്ണ പുരട്ടുക. സുഗന്ധം നല്‍കുന്നതിനൊപ്പം ആന്‍റി ഫംഗല്‍ എലമന്‍റായും അത് പ്രവര്‍ത്തിക്കും.
ചൂടുവെള്ളത്തില്‍ രണ്ട് മൂന്ന് തുള്ളി ലാവന്‍ഡര്‍ എണ്ണ ഒഴിച്ച് 15 മിനിറ്റ് കാല്‍ മുക്കി വക്കുക. ദിവസത്തില്‍ രണ്ടു പ്രാവശ്യം ഇത് ചെയ്യുക.
Post Your Comments