അടിമാലി: സുഹൃത്തുക്കളായ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ക്ലാസ് മുറിയില്‍ വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തി. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അടിമാലിയിലെ മാനേജ്മെന്റ് സ്കൂളിലാണ് സംഭവം. ഉച്ചവിശ്രമം കഴിഞ്ഞ് ക്ലാസിലെത്തിയ വിദ്യാര്‍ത്ഥിനികള്‍ പലവട്ടം ഛര്‍ദ്ദിച്ചതിനെ തുടർന്ന് രക്ഷിതാക്കളെ വിളിച്ചു വരുത്തി അടിമാലി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
പരിശോധനയില്‍ ഇരുവരുടെയും ഉള്ളില്‍ വിഷം ചെന്നതായി കണ്ടെത്തുകയായിരുന്നു. ഇതിനിടെ അവശനിലയിലായ ഇരുവരെയും രാത്രിയോടെ കോട്ടയം മെഡിക്കല്‍ കോളേജിലേക്കു മാറ്റി. കുട്ടികളുടെ ആരോഗ്യനില മെച്ചപ്പെട്ടതായി അധികൃതര്‍ വ്യക്തമാക്കി. അടിമാലി പോലീസ് ഇന്നലെ രാത്രിയില്‍ തന്നെ മെഡിക്കല്‍ കോളേജിലെത്തി മൊഴിയെടുത്തു.
Post Your Comments