ഡല്‍ഹി : രാജ്യത്ത് വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല പത്തനംതിട്ടയാണെന്ന് പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് സംഘടന. 2010 മുതല്‍ 2015 വരെയുള്ള കണക്കെടുത്താല്‍ 13 ശതമാനം വര്‍ദ്ധനവാണ് ഇന്ത്യയില്‍ ഉണ്ടായത്. കേരളത്തില്‍ ഒരിടത്തും 60 ല്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടില്ല.ഇത്തരത്തില്‍ സൂചിക 60 കടക്കാത്ത ഏക സംസ്ഥാനമാണ് കേരളം. 26 ആണ് പത്തനംതിട്ടയിലെ വായു ഗുണനിലവാരസൂചിക.കേരളത്തില്‍ വായുമലിനീകരണം ഏറ്റവും കൂടുതല്‍ തൃശൂരിലാണ്,55 ആണ് സൂചിക.ഗുണനിലവാരസൂചിക 60 വരെ സുരക്ഷിതമാണ്.
മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ കൊച്ചി,കോഴിക്കോട്,വയനാട്,തൃശൂര്‍ എന്നിവിടങ്ങളില്‍ മലിനീകരണം കൂടുകയാണുണ്ടായത്. എന്നാല്‍ ആലപ്പുഴ,കോട്ടയം,മലപ്പുറം,പാലക്കാട് എന്നിവിടങ്ങളില്‍ കുറഞ്ഞു280 നഗരങ്ങളിലെ വായുവിന്‍റെ വിഷകണമായ പിഎം 10 അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വായുമലിനീകരണമുള്ളത് ഡല്‍ഹിയിലാണ്.
അനുവദനീയമായതിലും അഞ്ച് ശതമാനം അധികമാണ് ഡല്‍ഹിയിലെ പിഎം കണക്ക്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളം മെച്ചപ്പെട്ടതാണെന്നാണ് പരിസ്ഥിത് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് ഇന്ത്യ പറയുന്നത്. ഇന്ത്യയില്‍ മലിനീകരണം നിയന്ത്രിക്കുന്നതിന് ആവിഷ്കരിക്കുന്ന പദ്ധതികളൊന്നും ഫലവത്താകുന്നില്ല എന്നും വൈകാതെ ലോകത്തിലെ ഏറ്റവും വായുമലിനീകരണമുള്ള രാജ്യമായി ഇന്ത്യ മാറുമെന്നും ഗ്രീന്‍പീസ് പറയുന്നു ചൈനയില്‍ മലിനീകരണത്തിന്‍റെ തോതില്‍ 17 ശതമാനം കുറവുണ്ടായി.അമേരിക്കയില്‍ 15 ശതമാനവും യൂറോപ്യന്‍ രാജ്യങ്ങളില്‍ 20 ശതമാനവും കുറവുണ്ടായി.
Post Your Comments