KeralaLatest NewsNewsIndia

രാജ്യത്ത് വായുമലിനീകരണം ഏറ്റവും കുറഞ്ഞ ജില്ല കേരളത്തിലെ ഈ ജില്ലയില്‍ : ഏറ്റവും കൂടുതല്‍ ഡൽഹിയില്‍

ന്യൂഡൽഹി: രാജ്യത്ത് വായുമലിനീകരണം ഏറ്റവുംകൂടുതൽ ഉള്ളനഗരം ന്യൂഡൽഹി ആണെന്ന് പഠന റിപ്പോർട്ട്. ശുദ്ധവായു ഏറ്റവും കൂടുതൽ ഉള്ളത് കേരളത്തിലെ ജില്ലയായ പത്തനംതിട്ടയിൽ ആണെന്ന്‍ പരിസ്ഥിതി രംഗത്ത് പ്രവര്‍ത്തിക്കുന്ന ഗ്രീന്‍പീസ് സംഘടന യുടെ റിപ്പോർട്ട്. 26 ആണ് പത്തനംതിട്ടയിലെ വായു ഗുണനിലവാരസൂചിക. കേരളത്തില്‍ വായുമലിനീകരണം ഏറ്റവും കൂടുതല്‍ തൃശൂരിലാണ്,55 ആണ് സൂചിക.

ഗുണനിലവാരസൂചിക 60 വരെ സുരക്ഷിതമാണ്.കേരളത്തില്‍ ഒരിടത്തും 60 ല്‍ കൂടുതല്‍ രേഖപ്പെടുത്തിയിട്ടില്ല. ഇത്തരത്തില്‍ സൂചിക 60 കടക്കാത്ത ഏക സംസ്ഥാനമാണ് കേരളം. മുന്‍വര്‍ഷത്തെ കണക്കുമായി താരതമ്യം ചെയ്യുമ്ബോള്‍ കൊച്ചി,കോഴിക്കോട്,വയനാട്,തൃശൂര്‍ എന്നിവിടങ്ങളില്‍ മലിനീകരണം കൂടുകയാണുണ്ടായത്. എന്നാല്‍ ആലപ്പുഴ,കോട്ടയം,മലപ്പുറം,പാലക്കാട് എന്നിവിടങ്ങളില്‍ കുറഞ്ഞു.

280 നഗരങ്ങളിലെ വായുവിന്‍റെ വിഷകണമായ പിഎം 10 അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയാറാക്കുന്നത്. അനുവദനീയമായതിലും അഞ്ച് ശതമാനം അധികമാണ് ഡല്‍ഹിയിലെ പിഎം കണക്ക്. 2010 മുതല്‍ 2015 വരെയുള്ള കണക്കെടുത്താല്‍ 13 ശതമാനം വര്‍ദ്ധനവാണ് ഇന്ത്യയില്‍ ഉണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button