Latest NewsKeralaNews

ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന പ്രചരണം; നിലപാട് വ്യക്തമാക്കി മഞ്ജു വാര്യർ

കോട്ടയം: സിനിമാ താരം മഞ്ജു വാര്യര്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കുമെന്ന പ്രചരണങ്ങള്‍ തള്ളി രംഗത്ത്. ആരും തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതുമായി ബംന്ധപ്പെട്ട് ചര്‍ച്ച ചെയ്തിട്ടില്ല. മാത്രമല്ല ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകളെ സംബന്ധിച്ച്‌ അറിയില്ലെന്നും താരം മാധ്യമങ്ങളോട് പറഞ്ഞു.

read also: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് ; ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന് അഭ്യൂഹം

നടി ചെങ്ങന്നൂരിനടുത്ത് മാന്നാറില്‍ ഒരു ചടങ്ങിൽ സംസാരിക്കവെയാണ് ഇങ്ങനെ പറഞ്ഞത്. രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെ കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകളെ കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നും മഞ്ജു വാര്യര്‍ പറഞ്ഞു.

സി പി എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും ചെങ്ങന്നൂരില്‍ മഞ്ജു വാര്യര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ തള്ളിയിരുന്നു. സംഘടന തലത്തിലും വിജയപ്രതീക്ഷയുടെ കാര്യത്തിലും ഇടതുപക്ഷത്തിന് നല്ല പ്രതീക്ഷയുള്ള സാഹചര്യത്തില്‍ പുറത്ത് നിന്ന് സ്ഥാനാര്‍ത്ഥിയെ കൊണ്ടു വരേണ്ട കാര്യമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button