ആലപ്പുഴ ; എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍ നായർ അന്തരിച്ചതിനെ തുടർന്ന് ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂര്‍ നിയോജക മണ്ഡലത്തില്‍ നടക്കാൻ പോകുന്ന ഉപതെരഞ്ഞെടുപ്പിൽ ഇടതുസ്വതന്ത്ര സ്ഥാനാർത്ഥിയായി മഞ്ജു വാര്യര്‍ മത്സരിക്കുമെന്ന് അഭ്യൂഹം. സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും മഞ്ജുവുമായി ഇതു സംബന്ധിച്ച പ്രാഥമിക ചര്‍ച്ചകൾ നടത്തിയെന്നാണ് വിവരം. മത്സരിക്കുന്നതുമായി ബന്ധപെട്ടു മഞ്ജു അനുകൂലിച്ചോ പ്രതികൂലിച്ചോ മറുപടി നൽകിയിട്ടില്ല എന്നാണ് സൂചന.
സര്‍ക്കാരിനെതിരായ വികാരം ഇപ്പോഴത്തെ സാഹചര്യത്തില്‍ നിലനില്‍ക്കുന്നതിനാൽ മഞ്ജുവിന്റെ പൊതുസ്വീകാര്യത സ്ഥാനാർത്ഥിയായി നിർത്തിയാൽ ചെങ്ങന്നൂരില്‍ വിജയസാധ്യത വര്‍ദ്ധിപ്പിക്കുമെന്നാണ് സി.പി.എം കരുതുന്നത്. കൂടാതെ മുഖ്യമന്ത്രി പിണറായി വിജയനും സര്‍ക്കാരുമായി ഏറെ അടുപ്പം പുലര്‍ത്തുന്നതും മഞ്ജുവിനെ പരിഗണിക്കാനുള്ള ഒരു കാരണം കൂടിയാണ്. സിനിമാതാരങ്ങളായ മുകേഷുംഇന്നസെന്റുമൊക്കെ ഇടതുപക്ഷ സ്വതന്ത്ര ലേബലില്‍ വിജയിച്ചതും സിപിഎമ്മിന് ആത്മവിശ്വാസം നൽകുന്നു.
അതേസമയം വി.എസ് പക്ഷത്തെ പ്രമുഖ സി.എസ് സുജാതയെ ഇവിടെ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നുണ്ടെന്നും സൂചനയുണ്ട്. എന്നാൽ വി.എസ് പക്ഷമെന്ന പ്രതിഛായുള്ള സുജാതയ്ക്ക് പാര്‍ട്ടിക്കുള്ളില്‍ തന്നെ എതിര്‍പ്പ് നേരിടേണ്ടി വരുമെന്നാണ് കരുതപ്പെടുന്നത്. അതോടൊപ്പം തന്നെ മഞ്ജുവാര്യർ ഇടതു സ്ഥാനാർത്ഥിയായി മത്സരിച്ചാൽ മുന്‍ എം.എല്‍.എ ശോഭനാ ജോര്‍ജ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയും ശോഭാ സുരേന്ദ്രനെ ബി.ജെ.പി സ്ഥാനാർഥിയായും പരിഗണിക്കാനാണ് സാധ്യത.
ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments