Latest NewsKeralaNews

ലോട്ടറി തട്ടിപ്പ് ; മൂന്നുപേർ അറസ്റ്റിൽ

പാലക്കാട് : വ്യാജ ലോട്ടറി ടിക്കറ്റുകൾ നിർമ്മിച്ച് സമ്മാനങ്ങൾ തട്ടിയെടുക്കുന്ന മൂന്ന് പേർ പിടിയിൽ.കോയമ്പത്തൂർ വടവള്ളി സ്വദേശികളെയാണ് പാലക്കാട് നോർത്ത് പോലീസ് അറസ്റ്റ് ചെയ്തത്.മനോജ് കുമാർ, ദിലീപ്, രമേശ് എന്നിവരാണ് പിടിയിലായത്.

എഴുത്ത് ലോട്ടറിക്കെതിരെ സംസ്ഥാന വ്യാപകമായി നടന്ന റെയ്ഡില്‍ 52 പേര്‍ പിടിയില്‍

സമ്മാനം ലഭിക്കുന്ന ലോട്ടറി ടിക്കറ്റ് ഉണ്ടാക്കി ഏജൻറുമാരിൽ നിന്നും പണം തട്ടിയെടുക്കുകയാണ് ഇവരുടെ പതിവ്.അഞ്ചു ലക്ഷം രൂപ സമ്മാനമായി ലഭിച്ച ടിക്കറ്റിന്റെ അതേ നമ്പറിൽ വ്യാജ ടിക്കറ്റ് ഉണ്ടാക്കി പാലക്കാട്ടെ ലോട്ടറി ഏജന്റിന് കൈമാറിയപ്പോഴാണ് സംഘം പിടിയിലാകുന്നത്.

മറ്റു ലോട്ടറി ടിക്കറ്റിന്റെ നമ്പറുകൾ വെട്ടിയൊട്ടിച്ച് കളർ ഫോട്ടോസ്റ്റാറ്റെടുത്താണ് വ്യാജലോട്ടറി തയ്യാറാക്കുന്നതെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ ദിവസം നഗരത്തിലെ മറ്റൊരു കടയിൽ നിന്നും ഇവർ തന്നെ ഇത്തരത്തിൽ മൂവായിരം രൂപയുടെ സമ്മാനം തട്ടിയെടുത്തതായും പൊലീസ് പറഞ്ഞു.പ്രതികൾക്കെതിരെ വ്യാജരേഖ ചമച്ച് തട്ടിപ്പ് നടത്തിയതിന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button