തിരുവനന്തപുരം: എഴുത്ത് ലോട്ടറിക്കെതിരെ സംസ്ഥാന വ്യാപകമായി ക്രൈംബ്രാഞ്ച് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയിയ റെയ്ഡില്‍ 52 പേര്‍ അറസ്റ്റിലായി. മലപ്പുറത്തു നിന്ന് 35 പേരാണ് പിടിയിലായത്. നിരവധി രേഖകളും പണവും പിടിച്ചെടുത്തു.
സമ്മാനം ലഭിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പര്‍ ഊഹിച്ചെഴുതി പണം തട്ടുന്നതാണ് തട്ടിപ്പ്. മൂന്ന് മാസത്തോളം നിരീക്ഷണം നടത്തിയ ശേഷമാണ് ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്.
എഴുത്ത് ലോട്ടറി വര്‍ധിച്ചതോടെ സംസ്ഥാന ഭാഗ്യക്കുറിയുടെ വില്‍പന കുത്തനെ കുറഞ്ഞിരുന്നു. എഴുത്ത് ലോട്ടറിയില്‍ ടിക്കറ്റ് എടുക്കേണ്ട. ദിവസവും നറുക്കെടുക്കുന്ന കേരള ലോട്ടറിയില്‍ സമ്മാനം അടിക്കുന്ന ടിക്കറ്റിന്റെ അവസാന മൂന്ന് നമ്പറാണ് ഊഹിച്ച് എഴുതേണ്ടത്. എഴുത്ത് ലോട്ടറികള്‍ നടക്കുന്ന കടയില്‍ വിളിച്ചോ, എസ്എംഎസ്, മെയില്‍ വഴിയോ ഈ നമ്പര്‍ എഴുതിക്കണം. നമ്പറുകള്‍ ശരിയാണെങ്കില്‍ 5000 രൂപ ലഭിക്കും.
Post Your Comments