KeralaLatest NewsNews

വിദേശരാജ്യങ്ങളില്‍ നഴ്സിംഗും മാനേജ്മെന്റും സ്വപ്നംകാണുന്നവര്‍ സൂക്ഷിക്കുക

പത്തനംതിട്ട: വിദേശരാജ്യങ്ങളില്‍ തൊഴില്‍വാഗ്ദാനം ചെയ്ത് വിസാത്തട്ടിപ്പുസംഘങ്ങള്‍ സജീവം. നഴ്സിങ്, മാനേജ്മെന്റ് മേഖലയില്‍നിന്നുളളവരാണു കെണിയില്‍ വീഴുന്നത്. അഞ്ചു മുതല്‍ ഏഴുലക്ഷം രൂപ വരെയാണു പാവപ്പെട്ടവരില്‍നിന്ന് ഇവര്‍ തട്ടിയെടുക്കുന്നത്. ചോദിക്കുന്ന പണം നല്‍കി വിസ പ്രതീക്ഷിച്ചിരിക്കുന്നവര്‍ക്ക് ഇവരുടെ പൊടിപോലും പലപ്പോഴും കണ്ടുപിടിക്കാനാകില്ല. ചിലര്‍ക്കു വിദേശത്തേക്കു പറക്കാന്‍ കഴിഞ്ഞാലും അവിടെ തൊഴില്‍ തേടി അലയേണ്ടി വരുംം. ഇതുസംബന്ധിച്ചു സി.ബി.ഐ. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഓസ്ട്രേലിയ, ഇംണ്ട്, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ്, കാനഡ എന്നിവിടങ്ങളില്‍ ജോലി ലഭ്യമാക്കാമെന്നു പറഞ്ഞു ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നു. ഇത്തരം അമ്പതില്‍പരം റിക്രൂട്ട്മെന്റ് സ്ഥാപനങ്ങള്‍ കേരളത്തിലും കര്‍ണാടകയിലും പ്രവര്‍ത്തിക്കുന്നുണ്ട്. കര്‍ണാടകയിലെ വിവിധ സര്‍വകലാശാലകളുടെ കീഴില്‍ കുറഞ്ഞ ചെലവില്‍ നഴ്സിങ് പഠനവും അതിനുശേഷം ഇറ്റലിയില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലിയും വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ഉദ്യോഗാര്‍ഥികളില്‍ നിന്നും 50,000 രൂപാ മുതല്‍ മൂന്നുലക്ഷം രൂപാ വരെ ഇയാള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം.

പത്തുവര്‍ഷം മുമ്പ് ഗള്‍ഫിലുണ്ടായ സാമ്പത്തിക മാന്ദ്യത്തെത്തുടര്‍ന്നാണ് മലയാളികള്‍ യൂറോപ്യന്‍ രാജ്യങ്ങളിലേക്കു ശ്രദ്ധകേന്ദ്രീകരിക്കാന്‍ തുടങ്ങിയത്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയാണ് ഇവരുടെ തട്ടിപ്പ്. സ്െകെബ്ലൂ എന്ററര്‍പ്രൈസസ് എന്ന സ്ഥാപനത്തിനെതിരേ പോലീസ് അന്വേഷണം നടത്തിയപ്പോഴാണ് കേരളം കേന്ദ്രീകരിച്ച്‌ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയെടുക്കുന്ന സംഘത്തെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടര്‍ ഇടുക്കി ജില്ലക്കാരനായ സെബാസ്റ്റിയന്‍ ജോണിനെ അറസ്റ്റ് ചെയ്തു.

സംസ്ഥാനത്തുനിന്നു കളംമാറ്റിയ ഡല്‍ഹിയില്‍ ആവെ മരിയ എന്ന പേരില്‍ സ്ഥാപനം നടത്തിവന്ന ഇയാളെ സി.ബി.ഐ. ഡല്‍ഹി യൂണിറ്റ് മുംെബെയില്‍നിന്നു കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജോലി റിക്രൂട്ട്മെന്റിനുള്ള അനുമതി പത്രം ഇല്ലാതെയാണ് ഇത്തരത്തില്‍ തട്ടിപ്പ് നടന്നത്. 2004-2006 -ല്‍ എറണാകുളം പത്മാ ജംഗ്ഷനിലെ ലക്ഷമി ചേമ്പേഴ്സില്‍ സ്െകെബ്ലൂ എന്‍്റര്‍പ്രൈസസ് എന്ന പേരില്‍ ആരംഭിച്ച സ്ഥാപനം വഴിയാണ് ഇയാള്‍ തട്ടിപ്പ് തുടങ്ങിയത്. ഒരാളില്‍ നിന്നും 3.5 ലക്ഷം രൂപാ വീതമായിരുന്നു ഇയാള്‍ വാങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button