Jobs & VacanciesLatest NewsNews

ജര്‍മനിയില്‍ തൊഴില്‍ തേടുന്നവര്‍ക്ക് വന്‍ അവസരങ്ങള്‍, അപേക്ഷകള്‍ ഇപ്പോള്‍ സമര്‍പ്പിക്കാം

തിരുവനന്തപുരം: കേരളത്തില്‍ നിന്നും ജര്‍മനിയിലേയ്ക്കുളള നഴ്‌സിങ് റിക്രൂട്ട്‌മെന്റിനായുളള നോര്‍ക്ക റൂട്ട്‌സ് ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ നാലാം ഘട്ടത്തിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ക്ക് 2023 ജൂലൈ 17 മുതല്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. ജനറല്‍ നഴ്‌സിങ് അല്ലെങ്കില്‍ ബി.എസ്.സി നഴ്‌സിങ് ആണ് അടിസ്ഥാന യോഗ്യത. ജനറല്‍ നഴ്‌സിങ് മാത്രം പാസായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം നിര്‍ബന്ധമുണ്ട്. എന്നാല്‍ ബി.എസ്.സി നഴ്‌സിങ്, പോസ്റ്റ് ബി.എസ്.സി നഴ്‌സിങ് എന്നിവ നേടിയ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രത്യേക തൊഴില്‍ പരിചയം നിര്‍ബന്ധമില്ല.

Read Also: മ​ത്സ്യം കൊ​ണ്ടു​വ​രു​ന്ന പെ​ട്ടി​ക​ൾ​ക്കി​ട​യി​ലേ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട കാ​ർ ഇ​ടി​ച്ചു​ക​യ​റി അപകടം

അപേക്ഷിക്കാനുള്ള ഉയര്‍ന്ന പ്രായപരിധി 39 വയസ്സാണ്. 1985 ജനുവരി 1ന് മുമ്പ് ജനിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഈ വര്‍ഷം സെപ്റ്റംബര്‍ മാസത്തിലാകും ഇന്റര്‍വ്യൂ നടക്കുക. ആദ്യ ഘട്ടങ്ങളിലേതുപോലെ നാലാം ഘട്ടത്തിലും 300 നഴ്‌സുമാര്‍ക്കാണ് ജര്‍മനിയിലേക്ക് അവസരം. അപേക്ഷയ്ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button