
ലണ്ടൻ: ഇന്ത്യൻ വംശജനായ ജ്വല്ലറി ഉടമ രമണിക്ലാൽ ജോഗ്യയെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിൽ ആറു പേരെ ബ്രിട്ടീഷ് പൊലീസ് അറസ്റ്റ് ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് 18 നും 23 നും ഇടയിലുള്ള യുവാക്കളാണ് പൊലീസ് പിടിയിലായിരിക്കുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ ആഴ്ചയാണ് രമണിക്ലാൽ ജോഗിയയെ (74) ഒരു സംഘം ആളുകൾ തട്ടിക്കൊണ്ടുപോയത്. ജോലി സ്ഥലത്തുനിന്നും വീട്ടിലേക്കു നടന്നുപോകുമ്പാൾ മുഖംമൂടി ധരിച്ച ഒരു സംഘം ബലംപ്രയോഗിച്ച് വാഹനത്തിൽ കയറ്റി തട്ടിക്കൊണ്ടുപോകുകയായിരുന്നു. ലസ്റ്ററിലെ സ്റ്റോഹ്ട്ടണിൽ ഗോൽബി ലെയിനിലാണ് മൃതദേഹം കണ്ടെത്തിയത്.
Post Your Comments