തിരുവനന്തപുരം: ഇന്ത്യക്ക് ഒറ്റ ഡ്രൈവിങ് ലൈസന്‍സ് എന്ന അടിസ്ഥാനത്തില്‍ ‘സാരഥി’ എന്ന കേന്ദ്രീകൃത സോഫ്റ്റ്വേര്‍ സംവിധാനത്തില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ കേരളത്തിൽ വിതരണംചെയ്തുതുടങ്ങി. ഈ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ കെ.പത്മകുമാര്‍ നിര്‍വഹിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്നിലെ ദേശസാത്കൃതവിഭാഗം ഓഫീസിലെ ലൈസന്‍സ് വിതരണമാണ് ആദ്യഘട്ടത്തില്‍ പുതിയ രീതിയിലേക്കു മാറ്റി ചരിത്രത്തിന്റെ ഭാഗമായത്.
വിവിധ സ്ഥലങ്ങളില്‍നിന്നുള്ള ഡാറ്റ ഒരു സ്ഥലത്തു ശേഖരിച്ചശേഷം ലൈസന്‍സ് പ്രിന്റുചെയ്തു നല്‍കാനും തീരുമാനമായി. ഇതിന്റെ ഭാഗമായി ഇ-ടെന്‍ഡര്‍ ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്. ഇതിലൂടെ നൂതന സാങ്കേതികവിദ്യകള്‍ ഉള്‍പ്പെടുത്തി പ്ലാസ്റ്റിക് കാര്‍ഡ് രൂപത്തിലേക്കു മാറുകയാണു സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പിന്റെ ഡ്രൈവിങ് ലൈസന്‍സുകള്‍.പരീക്ഷണാടിസ്ഥാനത്തില്‍ പുതിയ സംവിധാനം നടപ്പാക്കി.
ക്യുആര്‍ കോഡ്, ഹോട്ട് സ്റ്റാമ്ബ്ഡ് ഹോളോഗ്രാം, ഗില്ലോഷേ പാറ്റേണ്‍, മൈക്രോലെന്‍സ്, ഗോള്‍ഡന്‍ നാഷനല്‍ എംബ്ലം, മൈക്രോ ടെസ്റ്റ് വിത്ത് ഇന്റന്‍ഷനല്‍ എറര്‍ എന്നിവ പുതിയ കാര്‍ഡിലുണ്ടാകും.ഇതോടെ രാജ്യവ്യാപകമായി ഡ്രൈവിങ് ലൈസന്‍സിന് ഒരേ രൂപം ഉണ്ടാകും.പുതിയ സംവിധാനത്തില്‍ കേന്ദ്രീകൃത വെബ്സെറ്റില്‍ പ്രവേശിച്ചാല്‍ എല്ലാ വിവരങ്ങളും ലഭിക്കും.
Post Your Comments