തിരുവനന്തപുരം: തലസ്ഥാനത്തു പട്ടാപ്പകല്‍ വീട്ടമ്മയെ കെട്ടിയിട്ട് മോഷണം നടത്തിയ ദമ്പതികള്‍ പൊലീസ് പിടിയല്‍. തൈക്കാട് സ്വദേശികളായ വിശാഖ് ഭാര്യ നയന എന്നിവരാണ് പിടിയിലായത്. വീടിന് സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചാണ് പ്രതികളെ പിടിച്ചത്.
നഗരമധ്യത്തില്‍ തകര പറമ്പിലാണ് വീട്ടമ്മയെ കെട്ടിയിട്ട് സ്വര്‍ണ്ണം കവര്‍ന്നത്. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ഭഗതി അമ്മാള്‍ തനിച്ചായിരുന്നു. ഭര്‍ത്താവ് ക്ഷേത്രത്തില്‍ പോയ സമയത്താണ് ദമ്പതികള്‍ അകത്ത് കയറിയത്. 23 പവനാണ് മോഷണം പോയത്.
ഉടനെ വിവരം പൊലീസില്‍ അറിയിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷ്ടാക്കള്‍ പിടിയിലായത്. ദമ്പതികള്‍ തൈക്കാട് സ്വദേശികളാണ്. സ്‌കൂട്ടറിലാണ് ഇവരെത്തിയത്. മോഷ്ടിച്ച സ്വര്‍ണ്ണം പണയം വെച്ചെന്നാണ് വിശാഖും നയനയും പൊലീസിന് മൊഴി നല്‍കിയത്. പൊലീസ് സ്വര്‍ണ്ണം കണ്ടെത്താനുള്ള ശ്രമം തുടങ്ങി.
Post Your Comments