ദേര സച്ച സൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിനെതിരെ സിബിഐ കുറ്റപത്രം. 400 അനുയായികളെ നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയമാക്കിയെന്ന് റിപ്പോർട്ടിൽ പറയുന്നു. കുറ്റപത്രത്തില്‍ ഗുര്‍മീതിന് വന്ധ്യംകരണം നടത്താന്‍ സഹായം നല്‍കിയ ഡോക്ടര്‍ പങ്കജ് ഗാര്‍ഗ്, എംപി സിങ് എന്നിവര്‍ക്കെതിരെയും പരാമര്‍ശമുണ്ട്. ഗുര്‍മീതിനെതിരെ സിബിഐ അന്വേഷണം തുടങ്ങിയത് പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ്.
ഗുര്‍മീതിന് മേല്‍ ക്രിമിനല്‍ ഗൂഢാലോചന ആയുധം കൊണ്ട് പരിക്കേല്‍പിക്കല്‍ തുടങ്ങിയ കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. വ്യാജ സന്ന്യാസിയായ ഗുര്‍മീത് അനുയായികളായ രണ്ട് സ്ത്രീകളെ പീഡിപ്പിച്ച കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷ അനുഭവിച്ചു വരികയാണ്.
Post Your Comments