തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടുമെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഡീസൽ വില വർധന മോട്ടോർ വാഹന വ്യവസായ രംഗത്തെ കാര്യമായി ബാധിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. നിരക്ക് കൂട്ടണമെന്ന ആവശ്യം ബസുടമകൾ മുന്നോട്ട് വച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം താനുമായി നടത്തിയ ചർച്ചയിൽ ബസുടമകൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. നിരക്ക് വർദ്ധനയില്ലാതെ പിടിച്ചു നിൽക്കാനാവില്ലെന്നാണ് ബസുടമകൾ പറയുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നിരക്ക് വർദ്ധിപ്പിക്കേണ്ട നടപടിയിലേക്ക് പോകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments