KeralaNewsLife Style

ബിനോയിയുടെ പണമിടപാട് : വ്യാജ വാർത്ത നൽകിയ മാധ്യമത്തിനെതിരെ മാനനഷ്ടക്കേസ്

തിരുവനന്തപുരം: കമ്മ്യുണിസ്റ്റ് നേതാവ് കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിയുടെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മലയാളത്തിലെ പ്രമുഖ മാധ്യമത്തിനെതിരെ മാനനഷ്ടക്കേസ്. ഒരു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് തന്‍റെ ചിത്രങ്ങളും കുടുംബ പേരും ഉപയോഗിച്ച് മലയാളത്തിലെ ഒരു പ്രമുഖ മാധ്യമം വ്യാജവാർത്ത പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് അബ്ദുള്ള മുഹമ്മദ് അൽ മർസൂഖിയാണ് ദുബായ് പോലീസിന് ജനുവരി 30 ന് പരാതി നൽകിയത്.

Read also: കേസ് ഇല്ലെന്നും അറബി ചുറ്റിക്കറങ്ങുവാണെന്നും പരിഹസിക്കുമ്പോഴും ബിനോയ് കോടിയേരിയുടെ കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഊര്‍ജിത ശ്രമം

തന്ത്രങ്ങളിലൂടെ വൻ തുക കൈപ്പറ്റാനാണ് താൻ ശ്രമിക്കുന്നതെന്നും ഇതിനായി ഫെബ്രുവരി 5 ന് താൻ വാർത്താ സമ്മേളനം വിളിക്കുമെന്നതുൾപ്പടെയുള്ള വാർത്തകൾ വ്യാജമായി കെട്ടിച്ചമച്ചതാണെന്നാണ് മർസൂഖി പരാതിയിൽ പറയുന്നത്.

ദുബായിൽ ഉയർന്നതും ബഹുമാന്യവുമായ കുടുംബ പശ്ചാത്തലവും കേരളമുൾപ്പടെ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ബിസിനസ്സ് ശൃംഖലകളുള്ള തനിക്കും കുടുംബത്തിനും അപകീർത്തികരമായ വാർത്ത പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമത്തിനെതിരെ 5 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് മർസൂഖി വക്കീൽ നോട്ടീസയച്ചിട്ടുമുണ്ട്. വാർത്ത പിൻവലിച്ച് നിർവ്യാജം ഖേദം പ്രകടിപ്പിച്ചില്ലെങ്കിൽ സിവിലും ക്രിമിനലുമായ മാനനഷ്ടകേസുകളുമായി മുന്നോട്ടു പോകുമെന്നാണ് മർസൂഖിയുടെ നിലപാട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button