തിരുവനന്തപുരം: മന്ത്രിസ്ഥാനം രാജിവച്ച എ.കെ ശശീന്ദ്രന്‍ എം.എല്‍.എ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. സത്യവാചകം ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിലായിരുന്നു. എ.കെ ശശീന്ദ്രന്‍ എല്‍.ഡി.എഫ് മന്ത്രിസഭയില്‍ എന്‍.സി.പിയുടെ ഏക പ്രതിനിധിയാണ്. ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായതോടെ മുഖ്യമന്ത്രി ചുമതല വഹിക്കുന്ന ഗതാഗത വകുപ്പ് എന്‍.സി.പിക്ക് തന്നെ കിട്ടുമെന്നാണ് സൂചന.
read also: ഹര്‍ജിയും സത്യപ്രതിജ്ഞയും തമ്മില്‍ ബന്ധമില്ലെന്ന് എ.കെ.ശശീന്ദ്രന്‍
ശശീന്ദ്രന് വീണ്ടും മന്ത്രി സ്ഥാനത്തേക്ക് വഴി തുറന്നത് ഫോണ്‍ വിളി വിവാദത്തില്‍ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കിയതോടെയാണ്. ശശീന്ദ്രന് പകരം മന്ത്രിയായ തോമസ് ചാണ്ടിയും രാജിവയ്‌ക്കേണ്ട സാഹചര്യം ഉടലെടുത്തതോടെ എന്‍.സി.പിക്ക് രാജ്യത്ത് ആകെയുണ്ടായിരുന്ന ഏക മന്ത്രിസ്ഥാനം നഷ്ടപ്പെട്ടിരുന്നു. ശശീന്ദ്രന്‍ കുറ്റവിമുക്തനായതോടെ എന്‍.സി.പി മന്ത്രിസ്ഥാനത്തിനായി വീണ്ടും അവകാശവാദം ഉന്നയിക്കുകയായിരുന്നു.
Post Your Comments