ലോകപ്രശസ്ത ടൂറിസ്റ്റ് സ്പോട്ടാണ് ഈജിപ്തിലെ പിരമിഡുകള്‍. പിരമിഡുകള്‍ക്ക് മുന്നില്‍ നിന്ന് പോസ് ചെയ്ത ഫോട്ടോകളും സിനിമാ പാട്ടുകളുമെല്ലാം നമ്മള്‍ ധാരാളം കണ്ടിട്ടുണ്ടാകും.
ലോകാത്ഭുതങ്ങളിലൊന്നായ അതേ പിരമിഡിനു മുന്നിലെത്തിയിരിക്കുകയാണ് ലോകത്തിലെ മറ്റ് രണ്ട് അദ്ഭുതങ്ങള്‍.
ലോകത്തിലെ ഏറ്റവും പൊക്കം കൂടിയ ടര്‍ക്കിഷ് യുവാവ് സുല്‍ത്താന്‍ കോസനും ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ ജ്യോതി ആംഗേ എന്ന ഇന്ത്യക്കാരിയുമാണ് പിരമിഡിനു മുന്നില്‍ കൂടിക്കാഴ്ച നടത്തിയത്.
ഇരുവരും തങ്ങളുടെ ശാരീരിക പ്രത്യേകതകളുടെ പേരില്‍ ഗിന്നസ് ബുക്കില്‍ ഇടം നേടിയ വ്യക്തികളാണ്. ഈജിപ്തിലെ ഗിസ പിരമിഡുകള്‍ക്ക് സമീപം വെച്ചെടുത്ത ഈ ചിത്രങ്ങള്‍ പ്രമുഖ ഹിസ്റ്റോറിക് സൈറ്റുകളിലെല്ലാം പ്രസിദ്ധീകരിച്ചു വന്നിരുന്നു.
തുടര്‍ന്ന് ഇവ സമൂഹമാധ്യമങ്ങളിലും വയറലാകാന്‍ തുടങ്ങി. ഇത് ഫോട്ടോഷോപ് ചിത്രങ്ങളാണോ.. എന്നെല്ലാമായിരുന്നു ആളുകളുടെ സംശയം.
കാരണം സുല്‍ത്താനും ജ്യോതിയും തമ്മിലുള്ള അതിശകരമായ ഉയര വ്യത്യാസം തന്നെ. എട്ടടി ഒരിഞ്ച് (246.5 സിഎം) ആണ് സുല്‍ത്താന്റെ ഉയരം. അതേസമയം ജ്യോതിയുടെ ഉയരം രണ്ട് അടിയാണ് (62.8സിഎം).
Post Your Comments