Latest NewsJobs & Vacancies

അദ്ധ്യാപക തസ്തികകളിൽ അവസരം

അദ്ധ്യാപക തസ്തികകളിൽ അവസരം. തിരുവനന്തപുരം സി.ഇ.റ്റി. കോളേജില്‍ ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ രണ്ട് അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗില്‍ ബിഇ/ബി.ടെക് ബിരുദവും എം.ഇ/എം.ടെക് ബിരുദവും ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ് തത്തുല്യ യോഗ്യതയുള്ളവര്‍ ഫെബ്രുവരി ഒമ്പത് രാവിലെ 10 ന് ഇലക്ട്രോണിക് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം മേധാവിയുടെ ഓഫീസില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്, വ്യക്തിവിവരം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം അഭിമുഖത്തിന് എത്തിച്ചേരണം. ഫോണ്‍: 9496204380.

കാസര്‍കോട് ഗവ. കോളേജില്‍ മാത്തമാറ്റിക്‌സ് വിഷയത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. 55 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദവും നെറ്റും പാസായവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യരായവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദക്കാരെയും പരിഗണിക്കും. ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഈ മാസം അഞ്ചിന് രാവിലെ 10.30 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Read also ;കരസേനയിൽ ഒഴിവ്

SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2

shortlink

Related Articles

Post Your Comments

Related Articles


Back to top button