രാവിലെ കാറില്‍ ഇന്ധനം നിറച്ചാല്‍ മൈലേജ് കൂടുമോ? ഏറെക്കുറേ ആളുകള്‍ക്കുള്ള സംശയമാണഇത്. കാറില്‍ രാവിലെ ഇന്ധനം നിറച്ചാല്‍ മൈലേജ് കൂടുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ഇത് തെറ്റായ ധാരണയാണെന്ന് പഠനങ്ങള്‍.
ചൂട് കൂടുന്നതിനനുസരിച്ച് പെട്രോള്‍ വികസിക്കുമെന്നതാണ് ഈ മിഥ്യാധാരണയുടെ പിന്നിലുള്ള തത്വം. ഇത് സത്യവുമാണ്. അതായത് തണുത്തിരുന്നാല്‍ നിങ്ങളുടെ ടാങ്കില്‍ കൂടുതല്‍ ഇന്ധനം നിറയും. എന്നാല്‍ യഥാര്‍ഥ വസ്തുതെന്താണെന്നു വെച്ചാല്‍, പെട്രോളിന്റെ സാന്ദ്രതയെ യാതൊരു തരത്തിലും ദിവസത്തിലെ വര്‍ധിക്കുന്ന ചൂട് ബാധിക്കാത്ത വിധമാണ് ഭൂമിക്കടിയിലുള്ള ടാങ്കില്‍ ഇന്ധനം സൂക്ഷിച്ചിരിക്കുന്നത്. അതുകൊണ്ട് നിങ്ങള്‍ ആഗ്രഹിക്കുമ്പോള്‍ ഇന്ധനം നിറയ്ക്കാം.
കുറഞ്ഞ ഇന്ധനത്തില്‍ വാഹനോടിച്ചാല്‍ എന്‍ജിന്‍ മോശമായ അല്ലെങ്കില്‍ ടാങ്കിന്റെ അടിയില്‍ അടിഞ്ഞു കൂടുന്ന മട്ട് വലിച്ചെടുക്കാനാരംഭിക്കുമെന്നതാണ് പൊതുവേയുള്ള തെറ്റിദ്ധാരണ. പക്ഷേ ടാങ്കിന്റെ അടിയില്‍ നിന്ന് ഇന്ധനം വലിച്ചെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് എന്‍ജിന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
അതായത് എന്‍ജിന് എപ്പോഴും ഇന്ധനം വലിച്ചെടുക്കാന്‍ കഴിയുമെന്നര്‍ഥം. പൊതുധാരണയ്ക്ക് വിരുദ്ധമായി ഇന്ധനം കുറവുള്ളപ്പോഴും ഇന്ധനം മുഴുവന്‍ നിറഞ്ഞിരിക്കുമ്പോഴും എന്‍ജിന്‍ വലിച്ചെടുക്കുന്ന ഇന്ധനത്തിന്റെ ഗുണനിലവാരത്തില്‍ വ്യത്യാസമൊന്നുമില്ലെന്നും അദ്ദേഹം വ്യമാക്കി.
പ്രീമിയം ഇന്ധനം നിറച്ചാല്‍ നിങ്ങളുടെ നോണ്‍പ്രീമിയം കാറിനെ കൂടുതല്‍ മികച്ച രീതിയില്‍ ഓടിക്കാനാകുമെന്ന ധാരണയും തെറ്റാണ്. പമ്പിലെത്തുമ്പോള്‍ മുന്‍പത്തേക്കാളേറെ ഓപ്ഷനുകളുണ്ട് ഇപ്പോള്‍. പവര്‍, പ്രീമിയം പോലുള്ള വാക്കുകളും വിവിധ ഓയിലുകളും ലൂബ്രിക്കന്റുകളും നിലവിലുണ്ട്.
ഇവ നിറച്ചാല്‍ ഭ്രാന്തമായി ഓടിക്കാനാകുമെന്നാണ് കരുതുന്നത്. അത് ചിലപ്പോള്‍ വില കൂടിയതുമാകാം. എന്നാല്‍ അവ സാധാരണ ഇന്ധനത്തേക്കാള്‍ കൂടുതല്‍ തെളിഞ്ഞതോ ശുദ്ധമോ അല്ല. അവ വളരെ കുറച്ച് എരിഞ്ഞു തീരുന്നതും കരുത്തുറ്റ പെര്‍ഫോമന്‍സ് എന്‍ജിനുകള്‍ക്ക് ഗുണകരവുമാണ്. എന്നാല്‍ ഡെയ്ലി ഡ്രൈവിന് കാര്യമായ ഗുണമില്ല. എല്ലാത്തരം ഇന്ധനവും ഒരേ നിലവാരം പുലര്‍ത്തുന്നവയാണ്.
Post Your Comments