KeralaLatest NewsNews

കാട്ടാനക്കൂട്ടത്തെ തുരത്താന്‍പോയ വാച്ചർക്ക് സംഭവിച്ചത് 

പേരാമ്പ്ര: കാടിറങ്ങിവന്ന കൊമ്പന്മാരെ തുരത്തുന്നതിനിടെ വാച്ചറുടെ കൈയ്യിലിരുന്ന പടക്കം പൊട്ടിത്തെറിച്ചു. താല്‍ക്കാലിക വാച്ചറായ  പുത്തന്‍പുരക്കല്‍ മാത്യു ജോസഫിനാണ്  കാട്ടാനകളെ തുരത്തുന്നതിനിടെ അപകടമുണ്ടായത്. അപകടത്തിൽപ്പെട്ട മാത്യുവിന്റെ വലത് കൈവിരലുകൾ അറ്റുപോയി.
പൂഴിത്തോട് ഭാഗത്ത് നാട്ടുകാരായ മൂന്നു പേര്‍ക്കൊപ്പം പടക്കവുമായി കാട്ടാനക്കൂട്ടത്തെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അപകടം. പ്രദേശത്ത് കാട്ടാനക്കൂട്ടം കൃഷി നശിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. ഇതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം നാട്ടുകാർക്കൊപ്പം മാത്യു കാട്ടാനകളെ തുരത്താനിറങ്ങിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ നിയമിച്ച അഞ്ച് താല്‍ക്കാലിക വാച്ചര്‍മാരില്‍ ഒരാളാണ് മാത്യു ജോസഫ്. അപകടത്തിൽ പരുക്കേറ്റ മാത്യുവിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button