മഞ്ചേരി: മലപ്പുറം മഞ്ചേരിയിൽ വാട്ടർ ബർത്തിനിടെ മരിച്ച യുവതിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താന്‍ തീരുമാനം. ജനുവരി എട്ടിനായിരുന്നു വളവന്നൂര്‍ സ്വദേശിനിയായ 23 കാരി മരിച്ചത്. ജില്ലാ മെഡിക്കൽ ഒാഫീസറുടെ പരാതിയെ തുടർന്നാണ് ഇപ്പോൾ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ് മോർട്ടം നടത്തുന്നത്.
പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങി ബി.പി നിലച്ചതോടെ ആശുപത്രിയിലെ അലോപ്പതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും രക്ഷപ്പെടുത്താനായില്ല. 2016 ഒക്ടോബറിൽ കോട്ടക്കലിനടുത്ത് പ്രകൃതിചികിത്സാലയത്തിൽ വാട്ടർബർത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു. പ്രസവത്തിനിടെ അമിത രക്തസ്രാവമുണ്ടാകുകയും അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയിൽ എത്തുകയുമായിരുന്നു.
മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു സംഭവം. മരിച്ച യുവതിയുടെ മൃതദേഹം ബന്ധുക്കൾ പരാതി പറയാത്തതിനെ തുടർന്ന് പോസ്റ്റ് മോർട്ടം നടത്താതെയായിരുന്നു സംസ്കരിച്ചിരുന്നത്. തുടർന്ന്, ചികിത്സകനെതിരെ കേസെടുക്കുകയും കേന്ദ്രം അടച്ചിടുകയും ചെയ്തു. ഇതേ വ്യക്തിയാണ് മഞ്ചേരിയിലും യുവതിയെ പ്രകൃതിചികിത്സക്ക് വിധേയമാക്കിയത്.മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രകൃതിചികിത്സക്ക് ദീർഘനാളായി സൗകര്യം നൽകുന്നുണ്ട്. ഇവിടെയാണ് യുവതിയുടെ പ്രസവം നടന്നത്.
Post Your Comments