KeralaLatest NewsNews

ചികിത്സയ്ക്കിടെ ഗർഭസ്ഥശിശുക്കൾ മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടിയില്ല

പാലക്കാട്: ചികിത്സയ്ക്കിടെ ഗർഭസ്ഥശിശുക്കൾ മരിച്ച സംഭവത്തിൽ ഡോക്ടർക്കെതിരെ നടപടി എടുക്കാത്തതിന് പ്രതിഷേധിച്ച് ബന്ധുക്കൾ. പാലക്കാട് ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ആയിരുന്ന ഡോ. അനിത പൊന്നുക്കുട്ടിക്കെതിരെയാണ് നടപടിയെടുക്കാത്തത്. വിജിലൻസ് ഇവരെ കുറ്റക്കാരിയെന്ന് കണ്ടെത്തിയിരുന്നു.

നീതി തേടി അലയുന്നത് പാലക്കാട് ജില്ലയിലെ കോങ്ങാട് പാറശ്ശേരി നിവാസികളായ സേതുമാധവനും ഷീജയുമാണ്. ഇവരുടെ ഗർഭസ്ഥ ശിശുക്കളുടെ മരണത്തിൽ പാലക്കാട് ജില്ലാ ആശുപത്രി അധികൃതർക്ക് ഗുരുതര വീഴ്ച സംഭവിച്ചിട്ടുണ്ട് എന്ന് ആരോഗ്യ വകുപ്പ് വിജിലൻസ് വിഭാഗം പരിശോധന നടത്തി കണ്ടെത്തിയിട്ടും ഇതുവരെ നടപടിയെടുക്കാൻ അധികൃതർ തയ്യാറായിട്ടില്ല.

read also: മെഡിക്കല്‍ കോളജില്‍നിന്നു തിരിച്ചയച്ച യുവതിയുടെ ഗർഭസ്ഥശിശു മണിക്കൂറുകൾക്കുള്ളിൽ മരിച്ചു

ഷീജ 2012ൽ ആണ് ഗർഭം ധരിക്കുന്നത്. ആദ്യ മാസങ്ങളിൽ ചികിത്സ കോങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലായിരുന്നു. പിന്നീട് ഇവരുടെ നിർദ്ദേശത്തെ തുടർന്ന് പാലക്കാട് ജില്ലാ ആശുപത്രിയിൽ തുടർ ചികിത്സയ്ക്കായി പോയി. പല തവണ പരിശോധനകളും സ്‌കാനിംഗ് ജില്ലാ ആശുപത്രിയില്‍ നടന്ന ചികിത്സക്കിടെ നടത്തി. എന്നാല്‍ റിസര്‍ട്ട് പരിശോധിച്ച ഡോക്ടര്‍ ഉള്‍പ്പടെയുള്ള ആരും ഇവരുടേത് ഇരട്ടക്കുട്ടികളാണെന്ന് ദമ്പതികളെ അറിയിച്ചില്ല.

തുടർന്ന് ഒൻപതാം മാസം ഷീജയ്ക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിക്കുകയും ഡോക്ടർമാരുടെ നിർദ്ദേശത്തെ തുടർന്ന് സ്കാനിംഗ് നടത്തുകയും ചെയ്തു സ്കാനിംഗിന്റെ റിസൽറ്റ് പരിശോധിച്ച ഡോക്ടർ ഇവരുടേത് ഇരട്ടക്കുട്ടികളാണെന്നും ഗർഭപാത്രത്തിന് വളർച്ചയില്ലാത്തതിനാൽ കുട്ടികൾ മരിച്ചുവെന്നും അറിയിക്കുകയായിരുന്നു.

ഗർഭസ്ഥ ശിശുക്കളുടെ മരണത്തിന് കാരണം ഷീജയെ പരിശോധിച്ച ഡോക്ടർമാരുടെ അനാസ്ഥയാണെന്ന് ഈ അവസ്ഥ ഇനി ആർക്കും ഉണ്ടാകരുതെന്നും ചൂണ്ടിക്കാട്ടി ദമ്പതികൾ മുഖ്യമന്ത്രി, ജില്ലാ കളക്ടർ, മനുഷ്യാവകാശ കമ്മീഷൻ, ഡിഎംഒ, എംപി, എംഎൽഎ തുടങ്ങിയവർക്ക് പരാതി നൽകുകയായിരുന്നു.

പരാതി സ്വീകരിച്ച ഡിഎംഒ ആർസിഎച്ച് ഓഫീസറോട് റിപ്പർട്ട് ആവശ്യപ്പെടുകയും ആർസിഎച്ച് ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിൽ അധികൃതരുടെ വീഴ്ചയാണ് കുട്ടികളുടെ മരണത്തിന് കാരണമായതെന്ന് സൂചിപ്പിക്കുകയും ചെയ്തു. എന്നാൽ രേഖകൾ ഹാജരാക്കിയിട്ടും പരാതിക്കാർക്ക് അനുകൂലമായ നിലപാട് മനുഷ്വാവകാശ കമ്മീഷൻ അടക്കമുള്ളിടത്തു നിന്ന് ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button