ശ്രീനഗര്‍: പോലീസും, സൈന്യവും നേര്‍ക്കുനേര്‍. ജമ്മു കാശ്മീരില്‍ രണ്ടു പേരെ വെടിവെച്ചു കൊന്ന സംഭവത്തിലാണ് പോലീസും സൈന്യവും നേർക്കുനേർ നിൽക്കുന്നത്. സംഭവത്തെ തുടര്‍ന്ന് പോലീസ് എടുത്ത എഫ്‌ഐആറിനെ പ്രതിരോധിക്കാന്‍ സൈന്യം എതിര്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് ഉയര്‍ന്ന സൈനിക ഉദ്യോഗസ്ഥനെതിരെയാണ്. കഴിഞ്ഞയാഴ്ച രണ്ടുപേര്‍ കൊല്ലപ്പെട്ടത് കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയില്‍ പ്രതിഷേധക്കാര്‍ അക്രമാസക്തരായതിനെ തുടര്‍ന്ന് സൈന്യം നടത്തിയ വെടിവെയ്പിലാണ്. ജാവേദ് അഹമ്മദ് ഭട്ട്, സുഹൈല്‍ ജാവിദ് ലോണ്‍ എന്നിവരാണ് മരിച്ചത്. ഇതേതുടര്‍ന്നാണ് പോലീസ് സൈനിക ഉദ്യോഗസ്ഥനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.
അതേസമയം, പോലീസിന്റെ എഫ്‌ഐആര്‍ അനവസരത്തിലുള്ളതാണെന്ന സൈനിക മേധാവിയുടെ പ്രസ്താവനയ്ക്കു പിന്നാലെ സൈന്യവും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. സൈന്യം രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ സൈന്യത്തിനെതിരെ ആക്രമണം നടത്തിയത് പ്രതിരോധിക്കാനാണ് വെടിവെച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. എഫ്‌ഐആറില്‍ സൈന്യത്തിനെതിരെ അക്രമണം നടത്തിയത് ആരാണെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആരാണ് കല്ലെറിഞ്ഞതെന്ന് കണ്ടെത്തേണ്ടത് പോലീസാണെന്നാണ് സൈന്യത്തിന്റെ നിലപാട്.
Post Your Comments