തിരുവനന്തപുരം: പ്രമുഖയല്ലാത്ത തനിക്കെന്തു നീതികിട്ടുമെന്നു ചോദിച്ചു കൊണ്ട് യുവതി തനിക്ക് നേരിട്ട പീഡനത്തെ കുറിച്ച് തുറന്നു പറയുന്നു. ചെറുപുഴ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡണ്ട് മിഥിലാജ് ടി കെ, അമ്പിളി ജോസ് എന്ന യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചതായി യുവതി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് എഴുതിയിരിക്കുന്നത്.
പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:
.
പ്രമുഖയല്ലാത്ത എനിക്കെന്നു നീതി കിട്ടും .?പണത്തിനും രാഷ്ട്രീയബലത്തിനും മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ കുറഞ്ഞപക്ഷം നമ്മളെല്ലാവരും ഓരോ പ്രമുഖരായിരിക്കണം. കണ്ണൂർ ജില്ലയിലെ ചെറുപുഴ എന്ന മലയോരകുടിയേറ്റ ഗ്രാമത്തിൽ ജനിച്ചു ജീവിക്കുന്ന ഞാൻ ഒരു പ്രമുഖയല്ലതായിപോയി.
“സ്നേഹമാണു അഖില സാരമൂഴിയില്‍” എന്ന് വിശ്വസിച്ച ഞാൻ ചെറുപുഴ യൂത്ത് കോൺഗ്രസ് മുൻ മണ്ഡലം പ്രെസിഡന്റുമായി സ്നേഹത്തിലായി.
വിവാഹവും, കടലോളവും സ്നേഹം വാഗ്‌ദനം ചെയ്യ്ത മിഥിലാജ് ടി കെ എന്ന രാഷ്ട്രീയ പ്രമുഖൻ പക്ഷെ എന്റെയെല്ലാം കവർന്നെടുത്തു വിദൂരയിലൊരിടത്തു ഒളിവിൽ കഴിയുന്നു.
ഒരു ക്രിസ്തിയാനിയായ ഞാൻ മുസ്ലിമിനെ പ്രണയിച്ചത് ഒരു എടുത്തചാട്ടമോ ധീരതയോ അല്ലായിരുന്നു..ഞങ്ങൾ രണ്ടും മനുഷ്യരാണല്ലോ എന്ന ബോധമാരുന്നു.
അതെ മണ്ഡലത്തിൽ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രെട്ടറിയരുന്ന എനിക്ക് , ഞങ്ങൾക്കിടയിൽ ഒരേ ആശയത്തിന്റെ ഐക്യവുമുണ്ടാരുന്നു.
പക്ഷെ ചതിയുടെ കനലുമായ് നടന്നിരുന്ന കപട ഖദർ ധാരികളെ എനിക്ക് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എല്ലാ വാഗ്ദാനങ്ങൾക്കുമൊടുവിൽ അയാൾ മുങ്ങി..
ഞാൻ കേസ്കൊടുത്തു. ആദ്യം അവർ എന്റെ മാനത്തിനിട്ട വില പത്തുലക്ഷമാരുന്നു.
ഞാൻ വിശ്വസിച്ച രാഷ്ട്രീയ പ്രസ്ഥാനവും അവന്റെയൊപ്പമാരുന്നു..
കഴിഞ ഡിസംബർ ആറിന് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച പരാതിയിൽ ഞാൻ കേസ് കൊടുക്കുമ്പോൾ മിഥിലാജ് കണ്ണൂരിലെ കോൺഗ്രസ് സിംഹം കെ സുധാകരനെ കാണാൻ പോയിരിക്കുകയാരുന്നു. അതിനു ശേഷം അവൻ ഒളിവിൽ പോയി.
അവന്റെ രാഷ്ട്രീയ സ്വാധീനവും പണവും ഒളിവിൽ അവനു സസുഖം കഴിയാനുള്ള വീട്ടുവേല ചെയ്യ്തുകൊടുക്കുന്നു. നീതി ആവശ്യപ്പെട്ടു ഞാൻ എല്ലാ നേതാക്കന്മാരെയും പോയി കണ്ടു. നടന്നേനെ ചെരുപ്പ് തേഞ്ഞതല്ലാതെ പ്രത്യകിച്ചു എനിക്കൊരു ഗുണവുംകിട്ടിയില്ല. ആദ്യം തന്നെ അവൻ ഖത്തറിലേക്കു കടന്നുവെന്നു പ്രചാരണമിറക്കി. അവനു പാസ്പോർട്ടില്ല എന്ന് കാര്യം മനസിലാക്കിയപ്പോൾ കേരളത്തിലെവിടോ ഉണ്ടെന്നും അന്വേഷിക്കാമെന്നും പോലീസിന്റെ ഭാഷ്യം.
ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യപ്പെട്ട അവൻ സ്വന്തം നാട്ടിൽ ഒളിവിൽ താമസിക്കുന്ന കാര്യം എന്റെയൊരു സുഹൃത്തു വിളിച്ചറിയച്ചപ്പോൾ പോലീസ് അനങ്ങിയില്ല. ആർക്കൊക്കെയോ വേണ്ടി ആരക്കയോ വീട് പണി ചെയ്യുന്നു. ഞാൻ വിശ്വസിച്ച പ്രസ്ഥാനവും എന്നെ വഞ്ചിച്ചുകൊണ്ടരിക്കുമ്പോൾ, ഒപ്പം കണ്ണൂരിലെ സിംഹവും കഴുതയുമൊക്കെ എതിര് നിന്നാലും ഞാൻ ഒറ്റയ്ക്ക് തന്നെ പോരാടും ..മറ്റൊരു പെൺകുട്ടിക്കിതു സംഭവിക്കാതിരിക്കാൻ…
രാഷ്ട്രീയ സ്വാധീനത്തിൽ അകപ്പെട്ട വ്യവസ്ഥയ്‌ക്കെതിരെ ശബ്ദമുയര്ത്തികൊണ്ടു തന്നെ മുന്നോട്ടു പോകും..
-സുജാത ഭാസ്കര്‍
Post Your Comments