പലന്‍പൂര്‍: സ്ത്രീ സുരക്ഷ എന്നത് വാക്കുകളില്‍ മാത്രം ഒതുങ്ങുകയാണെന്നാണ് ഓരോ ദിവസവും പുറത്തു വരുന്ന വാര്‍ത്തകള്‍ നല്‍കുന്ന സൂചന. ഇത്തരത്തില്‍ ഒരു ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഗുജറാത്തില്‍ നിന്നും എത്തിയിരിക്കുന്നത്. 24 കാരിയായ വിവാഹിതയെ ഡോക്ടര്‍ അടങ്ങുന്ന സംഘം തട്ടിക്കൊണ്ട് പോയി മൂന്ന് മാസത്തോളം കൂട്ട ബലാത്സംഗത്തിനിരയാക്കി.
ജനുവരി നാലിന് ഇവരില്‍ നിന്നും രക്ഷപെട്ട യുവതി പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയത്. ഡോക്ടര്‍ റാംജി പട്ടേല്‍, വിഹാ പട്ടേല്‍, തേജ പട്ടേല്‍ എന്നിവര്‍ക്ക് എതിരെ യുവതി പരാതി നല്‍കിയിട്ടുണ്ട്.
2017 നവംബര്‍ 15നാണ് ഭര്‍ത്താവിനൊപ്പം താമസിച്ചിരുന്ന യുവതിയെ സംഘം തട്ടിക്കൊണ്ട് പോയത്. സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരനായ ഭര്‍ത്താവ് ജോലിക്ക് പോയപ്പോഴായിരുന്നു സംഭവം നടന്നത്. തുടര്‍ന്ന് അഞ്ജാത സ്ഥലത്ത് എത്തിച്ച് പ്രതികള്‍ യുവതിയെ മയക്കി കിടത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ചില പേപ്പറുകളില്‍ ഭീഷണിപ്പെടുത്തി ഒപ്പ് ഇടീച്ചതായും തന്റെ നഗ്നമായ ഫോട്ടോകള്‍ ഇവര്‍ ഫോണില്‍ പകര്‍ത്തിയതായും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മാത്രമല്ല സംഭവം പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പോലീസിനോട് പറഞ്ഞു. ഡോക്ടര്‍ റാംജി പട്ടേല്‍ ഇതിന് മുമ്പും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും യുവതി മൊഴി നല്‍കി.
ഭാര്യയെ കാണാനില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പരാതി നല്‍കിയിരുന്നെന്നും പത്രത്തില്‍ ഈ വിവരം നല്‍കിയിരുന്നെന്നും പോലീസ് പറഞ്ഞു. കേസ് റജ്സ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചെന്നും പ്രതികള്‍ ഒളിവിലാണെന്നും ഉടന്‍ പിടിയിലാകുമെന്നും പോലീസ് പറഞ്ഞു.
Post Your Comments