Latest NewsKeralaNews

വാടിക്കല്‍ രാമകൃഷ്ണന്‍ കൊലപാതകകേസ് പുനരന്വേഷണം നടത്തണമെന്ന് കുമ്മനം രാജശേഖരന്‍

കണ്ണൂർ : ആർ.എസ്.എസ് പ്രവർത്തകനായിരുന്ന വാടിക്കൽ രാമകൃഷ്ണനെ വധിച്ചത് കോടിയേരി ബാലകൃഷ്ണനെ ആക്രമിച്ചതിന്റെ ചെറുത്തു നിൽപാണെന്ന് വീണ്ടുo ഏറ്റ് പറഞ്ഞ് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജൻ രംഗത്ത്. കൊലപാതകത്തെ കുറിച്ച്‌ വീണ്ടും പി.ജയരാജന്‍ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ കേസ് പുനരന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു. കാസര്‍കോട് നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.പ്രതികാരം തീര്‍ത്തതാണെന്ന് ജയരാജന്‍ പറയുന്നതെങ്കില്‍ കൊലപാതകം നടത്തിയതാരെന്ന് വെളിപ്പെടുത്താന്‍ തയ്യാറാവണം.

ജില്ലയിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ നടന്ന സ്ത്രീ കൊലപാതങ്ങള്‍ തെളിയിക്കാന്‍ പൊലീസിന് സാധിക്കാത്തത് ഖേദകരമാണ്. പൊലീസ് സി പി എമ്മിന്റെ അജ്ഞാനുവര്‍ത്തികളായിരിക്കുകയാണ്. തെളിക്കപ്പെടാത്ത കേസുകള്‍ എ ഡി ജി പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കണം. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സംഘ പരിവാര്‍ പ്രവര്‍ത്തകരെയാണ് തീവ്രവാദികള്‍ കൊലപ്പെടുത്തിയത്.

ഇത്തരം കേസുകള്‍ എന്‍ഐഎ അന്വേഷിക്കണം.സിപിഎമ്മിനെ പ്രതിരോധിക്കാൻ ആർഎസ്എസ് ശ്രമിച്ചാൽ കേരളത്തിൽ തിരിച്ചടിയുണ്ടാകുമെന്ന് പ്രസംഗിച്ചതിന് തൊട്ടുപിന്നാലെയാണ് വാടിക്കൽ രാമകൃഷ്ണന്റെ കൊലപാതകത്തെ പറ്റി വീണ്ടും പി.ജയരാജൻ പറഞ്ഞത്. പിണറായി വിജയൻ ഒന്നാം പ്രതിയും കോടിയേരിയുടെ ഭാര്യാപിതാവ് രാജുമാസ്റ്റർ രണ്ടാം പ്രതിയുമായിരുന്നു. ഇഎമ്മെസ്സിന്റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലിരിക്കുമ്പോഴായിരുന്നു സംഭവം.

shortlink

Related Articles

Post Your Comments

Related Articles


Back to top button